ലണ്ടന്‍: വെയില് കൊള്ളുന്നതും അച്ഛനാകുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. പുരുഷന്മാര് അടിവസ്ത്രം മാത്രം ധരിച്ച് വെയില് കൊള്ളുന്നത് ബീജത്തിന്റെ ഗുണം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്.
വെയില് കൊള്ളുന്നതു വഴി ശരീരത്തിന് ലഭിക്കുന്ന വിറ്റാമിന്‍ ഡിയാണ് ഇതിന് സഹായിക്കുന്നത്. ഇത് ബീജത്തിന്റെ ചലനവേഗത വര്‍ധിപ്പിക്കുകയും അണ്ഡത്തിനുള്ളിലേക്ക് തുളഞ്ഞ് കയറാന്‍ സഹായിക്കുകയും ചെയ്യും.
കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റിയിലെ റിസേര്‍ച്ചേഴ്സ് 340 പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 300 പുരുഷന്മാരുടെ ബീജം ശേഖരിച്ച് അതിന്റെ ഗുണം പരിശോധിക്കുകയും മറ്റ് നാല്പതുപേരുടെ ബീജം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരുടെ രക്തത്തിലുള്ള വിറ്റാമിന്‍ ഡിയുടെ അളവും പരിശോധിച്ചു. ഇതില്‍ പകുതി പേരുടെ ശരീരത്തിലും ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ലെന്ന് കണ്ടെത്തി. ഇവരുടെ ബീജത്തിന് ആരോഗ്യക്കുറവുണ്ടെന്നും മനസിലാക്കാന്‍ കഴിഞ്ഞു. കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ഇവരുടെ ശരീരത്തിന്റെ കഴിവും കുറഞ്ഞതായി കണ്ടെത്തി.
സൂര്യപ്രകാശം വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടമാണ്. ശരീരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് ക്രമീകരിക്കുന്നതില്‍ വിറ്റാമിന്‍ ഡിയ്ക്ക് പ്രധാന പങ്കുണ്ട്.
ഹ്യൂമണ്‍ റീ പ്രൊഡക്ഷന്‍ എന്ന ജേണിലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല