കോഫീ ഷോപ്പ്, സൂപ്പർമാർക്കറ്റ് ശൃംഗലയായ വെയ്ട്രോസ് തങ്ങളുടെ കടകളിൽ സൗജന്യ ചായയും കാപ്പിയും നൽകുന്ന പതിവ് നിർത്തുന്നു. ഫെബ്രുവരി 9 മുതൽ ചായയോ കാപ്പിയോ കുടിക്കാനെത്തുന്നവർ കോഫീ ഷോപ്പിൽ ചെലവിടുന്ന സമയത്ത് മറ്റെന്തെങ്കിലും കൂടി ഓർഡർ ചെയ്യേണ്ടി വരും.
ചെലവു ചുരുക്കലിന്റെ ഭാഗമായല്ല പുതിയ നീക്കമെന്ന് വെയ്ട്രോസ് വക്താവ് പറഞ്ഞു. മറിച്ച് തീന്മേശ മര്യാദകളെക്കുറിച്ച് ഉപഭോക്താക്കളെ ഓർമിപ്പിക്കാനാണ് പുതിയ പരിഷ്ക്കാരം.
നേരത്തെ വെയ്ട്രോസ് നൽകുന്ന ലോയൽറ്റി കാർഡ് ഉടമകൾക്ക് കഫെയിൽ ചെലവഴിക്കുന്ന സമയത്ത് സൗജന്യമായി സൗജന്യ ചായ, കാപ്പി പാനീയങ്ങൾ കുടിക്കാൻ അവസരം ഉണ്ടായിരുന്നു.
വെയ്ട്രോസിന്റെ പുതിയ നീക്കം സമൂഹത്തിന്റെ താഴ്ന്ന തട്ടിലുള്ള ഉപഭോക്താക്കളുടെ പിടിയിൽനിന്നും തങ്ങൾടെ കഫെകളെ രക്ഷിക്കാനാണെന്ന് ആരോപണം വക്താവ് തള്ളിക്കളഞ്ഞു.
നേരത്തെ സൗജന്യ കാപ്പിയും ചായയും കുടിക്കാനെത്തുന്ന സാധാരണക്കാരുടെ തിരക്കുകാരണം സ്ഥിരം ഉപഭോക്താക്കൾ വെയ്ട്രോസിനെ കയ്യൊഴിയുകയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, വെയിൽസ്, ചാനൽ ഐലന്റ്സ് എന്നിവിടങ്ങളിലായി 336 കഫെകളാണ് വെയ്ട്രോസിനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല