തമിഴ് സിനിമാ താരം വിക്രത്തെ ഇനി വിക്രം എന്ന് മാത്രം വിളിച്ചാല്‍ പോര. ഡോ. വിക്രം എന്നു തന്നെ വിളിക്കണം. വിക്രം എം.ബി.ബി.എസ് പാസായി ഡോക്ടറായിട്ടൊന്നുമില്ല. ഏതെങ്കിലും ചിത്രത്തില്‍ ഡോക്ടറുടെ വേഷം ചെയ്യുന്നുമില്ല. മറിച്ച് മോഹന്‍ലാലിനും മമ്മൂട്ടിക്കും പല യൂണിവേഴ്സിറ്റികളും ബിരുദം നല്കിയിട്ടില്ലേ അതുപോലെ ഒരു ബിരുദം യൂണിവേഴ്സിറ്റി ഓഫ് മിലാന് വിക്രത്തിനും നല്‍കിയിരിക്കുകയാണ്.
താന്‍ ഡോക്ടറായെന്ന കാര്യം വിക്രം തന്നെയാണ് ആരാധകരെ അറിയിച്ചത്. ഒരു കോളേജ് പരിപാടിക്കിടെയാണ് വിക്രത്തിന്റെ പ്രഖ്യാപനം.
വിക്രം ഡോ.ആയെന്ന് കേട്ടപ്പോള്‍ ഇന്ന് എന്നാണ് രാഷ്ട്രീയത്തിലേക്ക് എന്നാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ ചോദിച്ചത്. ആദ്യം ബെല്‍റ്റില്ലാതെ മുണ്ട് മുറുക്കി ഉടുക്കാന്‍ പഠിക്കട്ടെ എന്നിട്ട് മതി രാഷ്ട്രീയം എന്നായിരുന്നു ഡോ.വിക്രത്തിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല