ലണ്ടന്‍: ഓണ്‍ലൈന്‍ കാസിനോയില്‍ 90പൈന്‍സിന് ബെറ്റ് വച്ച് ചൂതാട്ടക്കാരന്‍ നേടിയത് 2.64മില്യണ്‍ പൗണ്ട്. 36 കാരനായ ഡേവിഡ് റോബ്‌സണാണ് ഈ ഭാഗ്യശാലി. സിവില്‍ സര്‍വ്വന്റായ റോബ്‌സണ്‍ അച്ഛനമ്മമാര്‍ക്കൊപ്പം ന്യൂ കാസിലില്‍ കഴിയുകയാണ്.
ഈ പണം കൊണ്ട് സ്വന്തമായി വീട് വയ്ക്കാനും രക്ഷിതാക്കള്‍ക്ക് സമ്മാനമായി ഭംഗിയുള്ളൊരു വീട് നല്‍കാനുമാണ് റോബ്‌സണിന്റെ തീരുമാനം.
റോബ്‌സണ്‍ തന്റെ നേട്ടത്തെക്കുറിച്ച് പറയുന്നതിങ്ങനെ ‘ഫൈനല്‍ സ്റ്റേജിലെത്തിയെന്നറിഞ്ഞപ്പോള്‍ എനിക്ക് സ്‌ക്രീനിലേക്ക് നോക്കാന്‍ കഴിഞ്ഞില്ലെന്നും ഞാന്‍ സമ്മാനം നേടി എന്നറിഞ്ഞപ്പോള്‍ ടെന്‍ഷന്‍ മാറി. ഞാന്‍ അവിടെ നോക്കിയപ്പോള്‍ ആവലിയ നീല നിറത്തിലുള്ള സ്‌ക്രീനില്‍ ഞാന്‍ 2,642,668.61പൗണ്ട് രൂപനേടിയതായി തെളിഞ്ഞുവന്നു. അത് തീര്‍ത്തും അവിശ്വസനീയമായിരുന്നു’
‘സമ്മാനം വിവരം മനസിലാക്കിയ ഉടന്‍ ഞാനച്ഛനെ ഉറക്കെ വിളിച്ചു. ഞാന്‍ കണ്ടത് സത്യമാണെന്ന് മറ്റാരെങ്കിലും പറഞ്ഞ് തരണം എന്ന അവസ്ഥയായിരുന്നു എന്റേത്. എന്റെ അലര്‍ച്ച കേട്ട് അമ്മ കരുതിയത് എനിക്കെന്തോ കുഴപ്പം പറ്റിയെന്നാണ്. എന്നാല്‍ അത് സന്തോഷത്തിന്റേതാണെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. ‘
‘എന്നിട്ടും ഇക്കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ പിറ്റേദിവസം സ്‌കൈ വെഗാസ് എന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്. അമ്മയ്ക്ക് വിശ്വാസം വന്നേയില്ല. പണം ബാങ്കിലുണ്ടെന്നും അത് നിങ്ങള്‍ക്കുള്ളതാണെന്നും ഞാന്‍ അമ്മയോട് പറഞ്ഞു.’
റോബ്‌സണ്‍ ഭാര്യയുമൊത്ത് കാനഡയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. തനിക്ക് കുറച്ചുദിവസത്തെ അവധിവേണമെന്ന് ലൈന്‍ മാനേജറോട് ആവശ്യപ്പെട്ടിരുന്നു. കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ലഭിച്ച ഭാഗ്യത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. താന്‍ വെറും സാധാരണക്കാരനാണ്. 17 വര്‍ഷമായി ഡ്രൈവിംങ് സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. തന്നെപ്പോലൊരാള്‍ക്ക് ഇതുപോലൊരു ഭാഗ്യം ലഭിക്കുമെന്നത് അവിശ്വസനീയമാണെന്നും റോബ്‌സണ്‍ അഭിപ്രായപ്പെട്ടു.
കിട്ടിയ പണം കൊണ്ട് ആഡംബര സ്പോര്‍ട്സ് കാര്‍ വാങ്ങി ജീവിക്കണമെന്ന് റോബ്‌സണിന് ആഗ്രഹമില്ല. തന്റെ പ്രിയപ്പെട്ട ടീമായ ലിവര്‍പൂള്‍ ടീം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഒരു ബോക്‌സാണ് തന്റെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ പണം തന്നില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും താന്‍ പഴയതുപോലെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ താമസിക്കുന്ന സ്ഥലം വിട്ട് താന്‍ ദൂരെയൊന്നും പൊകില്ലെന്നും ന്യൂകാസിലിന് അടുത്തുതന്നെയാണ് വീടുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഡേവിഡ് റോബ്‌സണ്‍ വ്യക്തമാക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല