ബെര്‍മിംങ്ഹാമിലും ലെയ്‌സിസ്റ്ററിലും വെളുത്തവര്‍ഗക്കാരയ കുട്ടികളുടെ എണ്ണം കുറയുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇവിടങ്ങളിലെ പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പകുതിയും കറുത്തവര്‍ഗക്കാരോ, മറ്റു കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവരോ ആണ്.
രണ്ടു സിറ്റികളിലും മൊത്തം ജനസംഖ്യയുടെ 47% മാത്രമാണ് വെളുത്തവര്‍ഗക്കാരായ കുട്ടികള്‍. 2006 ല്‍ ഇത് 53% മായിരുന്നു. ഈ വര്‍ഷത്തെ സെന്‍സസോടെ ഈ റിപ്പോര്‍ട്ടിന് കൂടുതല്‍ വ്യക്തത വരും.
തദ്ദേശീയ വര്‍ഗങ്ങളില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഏറ്റവും വലിയ വര്‍ഗമാണ് ഇവര്‍. വെളുത്തവര്‍ഗക്കാര്‍ സിറ്റി വിട്ട് പുറത്തേക്ക് താമസം മാറ്റുന്നതാണ് ഇവരുടെ എണ്ണം കുറയാന്‍ കാരണം.
2026 ഓടെ ഇവിടെയുള്ള വെളുത്തവര്‍ഗക്കാര്‍ 31.8 ശതമാനമായി കുറയും എന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല