ലണ്ടന്‍: വെള്ളക്കരം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മന്നറിയിപ്പ്. വില 8.5 ശതമാനം ഉയര്‍ത്തണമെന്ന നിര്‍ദേശം വന്നതോടെ ഓരോ വീട്ടുകാര്‍ക്കും 500പൗണ്ടുവരെ ബില്ലടക്കേണ്ടിവരും.
ഇന്‍ഡസ്ട്രി നിരീക്ഷകരായ ഒഫ്വാറ്റാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. അതിനിടെ നിരക്കുവര്‍ധന വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് സൂചന.
ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഉയരുന്ന വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശം കൂടുതല്‍ ദുരിതം സൃഷ്ടിക്കും. യു.കെയിലെ പല കുടുംബങ്ങളും ജലദൗര്‍ലഭ്യം അനുഭവിക്കുകയാണെന്നും സൂചനയുണ്ട്.
വെള്ളത്തിന്റെ ലഭ്യത ഇപ്പോള്‍ തന്നൈ വലിയ പ്രശ്നമാണെന്നും ആറില്‍ ഒരാള്‍ക്ക് അവരുടെ ബില്‍ അടയക്കാന്‍ വിഷമം നേരിടുന്നുണ്ടെന്നും കണ്‍സ്യൂമര്‍ കൗണ്‍സിലിലെ ഡേവ് തോംപ്സണ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല