ജോസ് പരപ്പനാട്ട്
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പേര് കേട്ട സംഘടനയും വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഡ്യൂസ്‌ബറി, പോണ്ടിഫ്രാക്ട്, വെയ്‌ക്‌ഫീല്‍ഡ് എന്നീപ്രദേശങ്ങളിലുള്ള മലയാളികളുടെ കൂട്ടായ്മയുമായ വെസ്റ്റ് യോര്‍ക് ഷെയര്‍ മലയാളി അസോസിയേഷന്‍ (വൈമ) 2011-12 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്- സ്റ്റെനി ജോണ്‍,വൈസ് പ്രസിഡന്റ് – സാബു മടശ്ശേരി,ജനറല്‍ സെക്രട്ടറി- ജോസ് പരപ്പനാട്ട്,ട്രഷറര്‍ – ജോസ് കെ രാജ് ,ജോയ്ന്റ് സെക്രട്ടറി- മഹേഷ് സാബു ,പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് – ബിന്ദു അലക്‌സ്, ജീന വിനു
ഏപ്രില്‍ പത്തിന് വെയ്‌ക്‌ഫീല്‍ഡ് സെന്റ് ഓസ്റ്റിന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഐക്യകഠ്യേന തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ 28ന് പോണ്ടിഫ്രാക്ട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോടനുബബന്ധിച്ചാണ് സ്ഥാനമേറ്റത്. വിവിധ തലങ്ങളില്‍ നേതൃപാടവം തെളിയിച്ചിട്ടുള്ള ഇവര്‍ ഭാവി പരിപാടികള്‍ അതിഗംഭീരവും ആഹ്ലാദ ഭരിതവുമാക്കി എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തിക്കുവാന്‍ പ്രയത്നിക്കുമെന്നും പ്രസിഡന്റ് സ്റ്റെനി ചവറനാട്ട് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല