നോബി കെ ജോസ്: വേക്കപ്പ് ഇന്റര്‍നാഷണലിന്റെ യൂറോപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തിങ്കളാഴ്ച 18/07/16 വൈകുന്നേരം 5.30ന് ലെയി സ്‌റ്റോണ്‍ ലണ്ടനില്‍ നടന്നു. ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് ഞാന്‍ കണ്ട പല പ്രവാസികള്‍ എന്നും ദുരഭിമാനം ഭയന്ന് പലരും അത് പറയാന്‍ മടിക്കുകയാണെന്നും കാരുണ്യത്തിന്റെ ചിറകുകള്‍ വേക്കപ്പ് താഴ്ത്തി കൊടുക്കുന്നത് അവരിലേക്കാണെന്നും ലണ്ടന്‍ ലെയ്സ്റ്റണില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ സെക്രട്ടറി ജനറല്‍ അസീസ് കോപ്പ അഭിപ്രായപ്പെട്ടു.
ലണ്ടന്‍ കാസര്‍കോടന്‍ പ്രവാസികള്‍ക്കിടയില്‍ വേക്കപ്പ് നേടിയ സ്വാധീനം തന്നില്‍ മതിപ്പുളവാക്കിയെന്നും, വേക്കപ്പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഫില്ലി ഇന്റര്‍നാഷണലിന് അഭിമാനമുണ്ടന്നും മീറ്റ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഫില്ലി ഇന്റര്‍നാഷണല്‍ സി ഇ ഒ റാഫി ഫില്ലി പ്രാഖ്യാപിച്ചു. പരിപാടില്‍ ആദ്യ അംഗത്വം രാജേഷ് രാമിന് വിതരണം ചെയ്തു.
പ്രോഗ്രാം കോഡിനേറ്റര്‍ നിഷാദ് ചൂരിയോടൊപ്പം ജവഹര്‍ കുന്നില്‍, ഷഫീഖ് ഹക്ക്‌നി, ഷംസീര്‍ കോളിയാട്, അര്‍ഷാന്‍ അസ്ലം തെക്കില്‍, താജുദ്ദീന്‍ ഉദുമ, അഖില്‍ പുലിക്കുന്ന്, കബീര്‍ അണങ്കൂര്‍, ഉബൈദ് കാഞ്ഞങ്ങാട്, ഇബ്രാഹിം ഗ്രീന്‍വാലി, ആസിഫ് തെരുവത്ത്, ഷംസുദ്ദീന്‍ ചൂരി, ഷഫീന്‍ ചിത്താരി, ശഹര്‍ബാസ് നാലാംമൈല്‍, സിന്റൊ നീലേശ്വരം, സനീഷ് വെള്ളച്ചേരി എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല