അനീഷ് ജോണ്‍: മിഡ് ലാന്‍സിലെ അറിയപ്പെടുന്ന മലയാളി കൂട്ടായ്മയായ ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിയുടെ പത്താമത് വാര്‍ഷികം ഗംഭീരമായി. മലയാളികളുടെ പ്രിയ ഗായകന്‍ ജി വേണുഗോപാലും , കാരുണ്യത്തിന്റെ അനുഭവ സാക്ഷ്യം മലയാളികള്‍ക്ക് സമ്മാനിച്ച ചിറമേലച്ചനും ആയിരൂന്നു മുഖ്യാതിഥികള്‍. ലെസ്റ്റെരിലെ റൌണ്ട് ഹില്‍ കമ്മ്യുനിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ യു കെയിലെ സാമുഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. പത്താം വാര്‍ഷികത്തോടനുബന്ധിച്ചു ജി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വേണു ഗീതം മെഗാ ഷോ ഏറെ പ്രശംസ പിടിച്ചു പറ്റി.
ഉച്ച കഴിഞ്ഞു നാലു മണിയോടെ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ലെസ്‌റെരിലെ വിവിധ കലാകാരന്മാരോടൊപ്പം മലയാളികളുടെ പ്രിയ ഗായകാന്‍ ജി വേണുഗോപാലും ഒത്തു ചേര്‍ന്നപ്പോള്‍ അക്ഷരാഥത്തില്‍ അതി ഹൃദ്യമായ ഭാവ ഗാനം ആയി വേണു ഗീതം മെഗാ ഷോ മാറി. പൊതു സമ്മേളനത്തിന് പ്രോഗ്രാം കോ ഒര്ടിനെട്ടര്‍ അജയ് പെരുമ്പലത്ത് സ്വാഗതം ആശംസിച്ചു. പിന്നിട് ജി വേണുഗോപാലും ഫാദര്‍ ഡേവിസ് ചിറമേലും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി പരിപാടികള്‍ ഉത്ഘാടനം നിര്‍വഹിച്ചു
പിന്നിട് പത്തു വര്‍ഷം പിന്നിടുമ്പോള്‍ നാളിതു വരെ ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റിയുടെ നാളിതു വരെയുള്ള പ്രസിഡന്റ്മാരെയും സെക്രട്ടറി മാരെയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. അതോടൊപ്പം നാളിതു വരെ സഹായിച്ച മുഴുവന്‍ സ്‌പോന്‌സര്‍മാരെയും ആദരിക്കുകയും ഉപഹാരങ്ങള്‍ കൈ മാറുകയും ചെയ്തു. ലെസ്‌റെര്‍ കേരള കമ്യൂനിറ്റിയുടെ വിവിധ പ്രവര്‍ത്തന പരിപാടികളെ പറ്റി പ്രസിഡന്റ് സോണി ജോര്ജു വിശദീകരിച്ചു. സഹജീവികളോടുള്ള സ്‌നേഹത്തിന്റെ മഹത് സന്ദേശം അവതരിപ്പിച്ച ചിറമേലച്ചന്‍ കാണികളുടെ സ്‌നേഹത്തിനു പാത്രമായി. പിന്നിട് ശ്രീ ജി വേണുഗോപാലിനെ എല്‍ കെ സി പ്രസിഡന്റ് സോണി ജോര്ജു പൊന്നാട അണിയിച്ചു ആദരിച്ചു. ഫാദര്‍ ഡേവിസ് ചിറമെലിനെ സെക്രടറി ജോര്‍ജ് കാട്ടാമ്പള്ളി പൊന്നാട അണിയിച്ചു ആദരിച്ചു,. പൊതു സമ്മേളനത്തില്‍ യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം , നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ് , യുകമ റിജിയണല്‍ പ്രസിഡന്റ് ജയകുമാര് നായര് , ,എല്‍ കെ സി ട്രെഷരാര്‍ ഷിബു പാപ്പന്‍ , വൈസ് പ്രസിഡന്റ് റോയ് കാഞ്ഞിരത്താനം, ജോയിന്റ് സെക്രടറി ബിന്‍സി ഷാജു , തുടങ്ങിയവര്‍ പങ്കെടുത്തു . പത്തു വര്ഷം പിന്നിടുന്ന ലെസ്‌റെര്‍ കേരള കംമ്യുനിട്ടി മിട ലന്റ്‌സിലെ മികച്ച മലയാളി അസ്സോസ്സിയെഷനുകളില്‍ ഒന്നാണ് . നനുറോളം കുടുംബങ്ങള്‍ അംഗങ്ങള്‍ അയ എല്‍ കെ സി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു നിരവധി കുട്ടികള്‍ നൃത്തം അഭ്യസിക്കുകയും മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയുന്നതില്‍ മുന്‍കൈ എടുത്തു വരുകയും ചെയുന്ന കുട്ടയ്മയാണ് ലെസ്‌റെര്‍ കേരള കമ്യൂണിറ്റി.
പിന്നിട് മലയാളികളുടെ പ്രിയ ഗായകന്‍ ജി വേണുഗോപാലിനെ സുഹൃത്തും ഗാനരചയിതാവുമായ റോയ് കാഞ്ഞിരത്താനം വേണുഗീതം പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ നിറഞ്ഞ കൈയടികളോടെ ലെസ്‌റെര്‍ മലയാളികള്‍ അത് സ്വീകരിച്ചു . പിന്നിട് നടന്ന പരിപാടിയില്‍ വേണു ഗോപാലിനൊപ്പം ലെസ്‌റെരിലെ ഗായകരായ, ദിലീപ് എലയാമാട്ടത്, ലീന അല്ലെന്‍, ഷിജി സ്റ്റാന്‍ലി, സ്റ്റാന്‍ലി പയംപള്ളി, അഭിലാഷ്, ടെല്‍ സു മോന്‍ തോമസ്, അനീഷ് ജോണ്‍, എന്നിവര്‍ ചേര്‍ന്നപ്പോള്‍ ലെസ്‌റെ കേരള കമ്യൂണിറ്റി വേണു ഗീതം പരിപാടി ആഘോഷം ആയി മാറി. അംഗങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റ് വേറിട്ട കാഴ്ചയായി. എന്‌ചെല്‍പോല്‍ ജിയും സംഘവും അവതരിപ്പിച്ച നൃത്തവും , ഐശ്ര്യയും സംഘവും അവതരിപ്പിച്ച അവതരണ നൃത്തവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. പത്താം വാര്‍ഷികവുമായി ബന്ധപെട്ടു നടത്തിയ രഫില്‍ ടിക്കറ്റ് സമ്മാനം വിതരണം ചെയ്തു, രഫില്‍ ടിക്കറ്റ് കോ ഓര്‍ഡിനേറ്റര്‍ ബിന്‍സി ഷാജു, ട്രെഷറര്‍ ഷിബു പപ്പാന്‍ തുടങ്ങിയവര നേതൃത്വം നല്കി പരിപാടികളുടെ തിരക്കില്‍ വൈകി എത്തിയ യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പിന്നിട് വിവിധ ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് ജി വേണുഗോപാലിന്റെ മെലോഡിയസ് മേഡ്‌ലി നിറഞ്ഞ കയ്യടികളോടെ കാണികള്‍ ഏറ്റു വാങ്ങി. പത്താം വര്‍ഷത്തിലെ കമ്മിറ്റി അംഗങ്ങള്‍ വേദിയിലെത്തി ഭാരതീയ ദേശിയ ഗാനത്തിനൊപ്പം ചുണ്ടനക്കിയതോടെ പരിപാടികള്‍ അവസാനിച്ചു. വേണു ഗീതം പരിപാടിക്ക് സെക്രടറി ജോര്‍ജ് കാട്ടാമ്പള്ളി നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല