1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2018

Jaison George: മലയാള ചലച്ചിത്ര ഗാന രംഗത്ത് മൂന്നര പതിറ്റാണ്ടുകള്‍ പിന്നിടുന്ന മലയാളികളുടെ ഭാവ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ‘വേണുഗീതം 2018’ ന്റെ ലണ്ടന്‍ വേദിയില്‍ വേണുഗോപാലിനും മറ്റു ഗായകര്‍ക്കുമൊപ്പം യുകെയിലെ പ്രതിഭകളായ കുരുന്നു ഗായകരും അണിനിരക്കുന്നു. സംഘാടകര്‍ നടത്തിയ YOUNG TALENT HUNT ലൂടെ തിരഞ്ഞെടുക്കപ്പെട്ട 7 കൊച്ചു ഗായകര്‍ക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. താഴെപ്പറയുന്നവരാണ് ആ പ്രതിഭകള്‍

ഹെലന്‍ റോബര്‍ട്ട്

കെന്റില്‍ താമസിക്കുന്ന റോബെര്‍ട്ടിന്റെയും റിന്‍സിയുടെയും മകളായ ഈ പത്തു വയസ്സുകാരി, ഇതിനകം യുകെയിലെ ഒട്ടേറെ പ്രൊഫഷണല്‍/ മത്സര വേദികളില്‍ പാടി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. യുകെയിലെ സംഗീത വേദികളിലെ നിറ സാന്നിധ്യവും നാളെയുടെ വാഗ്ദാനവുമാണ് ഹെലന്‍.

ഡെന്ന ആന്‍ ജോമോന്‍

ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന അറിയപ്പെടുന്ന ഗായകനായ ജോമോന്റേയും ജിന്‍സിയുടെയും മകളായ ഏഴാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി നിരവധി വേദികളിലും ടീവി ചാനലുകളിലും ഇതിനകം തന്നെ സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ഒപ്പം സംഗീത ആല്‍ബങ്ങളില്‍ പാടുകയും ചെയ്തിട്ടുണ്ട് .

നിവേദ്യ സുനില്‍കുമാര്‍

ഈസ്റ്റ് ക്രോയിഡോണില്‍ താമസിക്കുന്ന സുനില്‍കുമാറിന്റെയും വന്ദനയുടെയും മകളാണ് ഈ കുരുന്നു പ്രതിഭ. തന്റെ ചെറു പ്രായത്തില്‍ തന്നെ വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ അനായേസേന കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണ്

കീര്‍ത്തന തെരേസ കുറ്റിക്കാട്ട്

കൊരട്ടി സ്വദേശികളായ ലീഡ്‌സില്‍ താമസിക്കുന്ന ജോബി കുറ്റിക്കാട്ടിന്റെയും സിമ്മി കുറ്റിക്കാട്ടിന്റെയും മകളായ ഈ കൊച്ചു മിടുക്കി വളര്‍ന്നു വരുന്ന ഗായകരില്‍ മികവ് പുലര്‍ത്തുന്ന ഒരു ഗായികയാണ്, യുക്മ യുടെ

ടെസ്സ ജോണ്‍

കേംബ്രിഡ്ജില്‍ നിന്നുള്ള ഈ കുഞ്ഞു ഗായിക സ്‌റാന്‍ലിയുടെയും സൂസന്റെയും മകളാണ് , നിരവധി പ്രൊഫഷണല്‍ വേദികളില്‍ പാടുകയും മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ടാനിയ റെജി

കാന്റര്‍ബെറിയില്‍ താമസിക്കുന്ന റെജി ജോര്‍ജിന്റെയും റ്റിഷ ജോയിയുടെയും മകളായ ടാനിയ ഇതിനകം തന്നെ ഒട്ടേറെ വേദികളില്‍ പാടിയിട്ടുണ്ട്.

ആനി അലോഷ്യസ്

ലുട്ടനില്‍ താമസിക്കുന്ന അലോഷ്യസിന്റെയുംജിജിയുടെയും മകളായ ആനി നിരവധി സംഗീത സദസ്സുകളിലും മത്സര വേദികളിലും ഇതിനകം തന്നെ തന്റെ കഴിവുകള്‍ തെളിയിച്ചുകഴിഞ്ഞു.

മെയ് 28 ന് ലണ്ടനില്‍ അരങ്ങേറുന്ന വേണുഗീതം 2018 മെഗാ ഷോയില്‍ ജി വേലുഗോപാലിനും മറ്റു പ്രശസ്ത ഗായകര്‍ക്കൊപ്പം ഈ കുരുന്നു പ്രതിഭകളും വേദിയില്‍ അണിനിരക്കും. ലണ്ടന്‍ മാനോര്‍പാര്‍ക്കിലുള്ള മനോഹരമായ റോയല്‍ റീജന്‍സി ഹാളില്‍ വൈകിട്ട് 5 മണി മുതലാണ് വേണുഗീതം 2018 അരങ്ങേറുന്നത്.

 

വേണുഗോപാലിനോടൊപ്പം ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്‌റ്) ബിഗ് മ്യൂസിക്കല്‍ ഫാദര്‍ വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് TV ഫെയിം ) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം ലണ്ടനിലെ പ്രശസ്ത ബോളിവുഡ് ഡാന്‍സ് ഗ്രൂപ്പ് ഏഞ്ചല്‍ ഡാന്‍സേര്‍സ് തുടങ്ങിയവരും അണിനിരക്കുന്നു.

മെയ് 25 വെള്ളിയാഴ്ച ഗ്ലാസ്‌ഗോ യിലെ മദര്‍ വെല്‍ കണ്‍സേര്‍ട്ട് ഹാളിലും, മെയ് 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീനയിലും വേണുഗീതം 2018 അരങ്ങേറും. എല്ലാവര്‍ക്കും സ്വാഗതം

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.