അനീഷ് ജോര്‍ജ് (ബോണ്‍മൗത്ത്): യുകെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ‘മഴവില്‍ സംഗീതം’ നാലാമത് എഡിഷന്‍ ജൂണ്‍ നാലിന് ബോണ്‍മൗത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ഏറെ പുതുമകളോടെ അവതരിപ്പിക്കപ്പെട്ട മഴവില്‍ സംഗീതത്തിന് വന്‍ സ്വീകാര്യതയാണ് യുകെ മലയാളികളുടെയിടയില്‍ ലഭിച്ചത്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മഴവില്‍ സംഗീതം വന്‍ വിജയമാക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച്ചുകൊണ്ടാണ് സംഘാടകര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മഴവില്‍ സംഗീതത്തിന്റെ സാരഥികളായ അനീഷ് ജോര്‍ജ് ജനറല്‍ കണ്‍വീനറും ടെസ്‌മോള്‍ ജോര്‍ജ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ അംഗങ്ങളാണ്. ശ്രീ ഡാന്റോ പോള്‍, ശ്രീ കെ എസ് ജോണ്‍സണ്‍, ശ്രീ സുജു ജോസഫ്, ശ്രീമതി സില്‍വി ജോസ്, ശ്രീ ലൂയിസ് കുട്ടി, ശ്രീമതി സുജ ജോസഫ്, ശ്രീ ഉല്ലാസ് ശങ്കരന്‍, ശ്രീമതി സൗമ്യ ഉല്ലാസ്, ശ്രീ മഹേഷ് അലക്‌സ്, ശ്രീ സജു ചക്കുംഗല്‍ ചാക്കോ, ശ്രീ രാജു ചാണ്ടി, ശ്രീമതി ഷിനു സിറിയക്ക്, ശ്രീ കോശിയ ജോസ്, ശ്രീ സുനില്‍ രവീന്ദ്രന്‍, ശ്രീ ജോസ് ആന്റോ, ശ്രീമതി ജിജി ജോണ്‍സണ്‍, ശ്രീ ജിനി ചാക്കോ, ശ്രീ ബോബി അഗസ്റ്റിന്‍, ശ്രീ റോബിന്‍സ് പഴുകയില്‍, ശ്രീ സജന്‍ ജോസ്, ശ്രീ റോമി പീറ്റര്‍, ശ്രീ ഷൈന്‍ കെ ജോസഫ്, ശ്രീ ശിവന്‍ പള്ളിയില്‍, ശ്രീ വിന്‍സ് ആന്റണി തുടങ്ങിയവരാണ് മഴവില്‍ സംഗീതത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
പുതുതലമുറ ഗായകര്‍ക്കും കുട്ടികള്‍ക്കും അവസരമൊരുക്കുന്ന മഴവില്‍ സംഗീതത്തില്‍ യുകെയിലെ അറിയപ്പെടുന്ന പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. ഇതിനകം തന്നെ പരിപാടിക്ക് മുന്നോടിയായി പരിശീലന കളരികള്‍ സംഘാടകര്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ജൂണ്‍ നാലിന് ബോണ്‍മൗത്തിലെ വിശാലമായ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചക്ക് മൂന്നര മണിയോടെ ആരംഭിക്കുന്ന ഉത്ഘാടന ചടങ്ങില്‍ യുകെയിലെ പ്രമുഖ വ്യക്തികള്‍ അണിനിരക്കും. ജൂണ്‍ നാലിന് നടക്കുന്ന മഴവില്‍ സംഗീത സായാഹ്നത്തിലേക്ക് യുകെയിലെ മുഴുവന്‍ സംഗീത പ്രേമികളെയും സവിനയം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല