2011ല്‍ ഏപ്രില്‍ 29മുതല്‍ മെയ് 9വരെ റഷ്യയിലെ മോസ്‌കോയില്‍ വച്ച് നടക്കുന്ന വേള്‍ഡ് ഡാന്‍സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുവാന്‍ ഉഴവൂര്‍ സ്വദേശിയായ റ്റോണിയും. ലോകത്തിന്റെ നനാഭാഗങ്ങളില്‍ നിന്നായി 18,000 ത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വേള്‍ഡ് ഡാന്‍സ് ഒളിമ്പ്യാഡില്‍ ബോളിവുഡ് വിഭാഗത്തിലാണ് റ്റോണി തന്റെ മികവ് തെളിയിക്കുവാന്‍ തയ്യാറെടുക്കുന്നത്. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ വച്ചു നടന്ന ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയാണ് റ്റോണി തന്റെ കഴിവ് തെളിയിച്ചത്.
കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി ഓള്‍ യൂറോപ്പ് ഏഷ്യാനെറ്റ് ടാലന്റ് കോണ്ടക്സ്റ്റില്‍ സിനിമാറ്റിക് ഡാന്‍സ് കോമ്പറ്റീഷനുകളില്‍ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ റ്റോണി ഈ വര്‍ഷവും സീനിയര്‍ സിംഗില്‍ ഡാന്‍സ് കോംമ്പറ്റീഷനില്‍ പങ്കെടുത്ത് ഫസ്റ്റ് െ്രെപസ് വാങ്ങിച്ചുകൊണ്ടാണ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
2010 -ലെ UKKCA കണ്‍വന്‍ഷനില്‍ ടോണി അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സില്‍ നിന്നുള്ള ദൃശ്യങ്ങള്‍
യു.കെയിലുള്ള ഇന്റര്‍നാഷണല്‍ ഡാന്‍സ് ഓര്‍ഗനൈസേഷന്‍ ആണ് WDOയില്‍ പങ്കെടുക്കുവാന്‍ ടോണിയെ തിരഞ്ഞെടുത്തത്. യു.കെയെ പ്രതിനിധീകരിച്ച് പോകുന്ന മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു മലയാളിയായ തനിക്കും പങ്കെടുക്കുവാന്‍ അവസരം കിട്ടയതിലുള്ള കൃതാര്‍ത്ഥതയിലാണ് റ്റോണി.
Leicenter English Mtayrs School ല്‍ ജി.സി.എസ്.സിക്ക് പഠിക്കുന്ന റ്റോണി ഉഴവൂര്‍ വഞ്ചിന്താനത്ത് ഡെന്നീസ് അനിത ദമ്പതിമാരുടെ മൂന്ന്മക്കളില്‍ രണ്ടാമനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല