1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2018

ജോണ്‍ കെ. ജെ (ബോണ്‍മൗത്ത്): പീഡാനുഭവത്തിന്റെ! ഓര്‍മ്മയാചരിക്കുന്ന ഈ നോമ്പുകാലത്ത് പാപത്തില്‍ നിന്ന്! വിട്ടകന്ന് ദൈവ സ്‌നേഹ വിശുദ്ധിയിലേക്ക് മടങ്ങിവരുവാനും, ക്രൂശിതനില്‍ നിന്നും ഉത്ഥിതനിലേക്കുള്ള രക്ഷാകരയാത്രയിലൂടെ ആത്മവിശുദ്ധീകരണം നേടുവാനും, സീറോമലബാര്‍ എപ്പാര്ക്കിക ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ – സൗത്താംപ്റ്റന്‍ റീജിയണിനു കീഴിലുള്ള പൂള്‍ബോണ്‍മൗത്ത് മിഷന്റെ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ (കിന്‌സതന്‍, 46 Durdells Avenue, BH11 9EH) വച്ച് 2018 ഫെബ്രുവരി 16, 17, 18 തീയതികളില്‍ നടത്തുന്നു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചനപ്രഘോഷകനും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്ററുമായ റവ. ഫാ. ടോണി പഴയകളവും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത സംഗീതസംവിധായകനും, ഫാമിലി കൗണ്‍സിലറും മുന്‍ അദ്ധ്യാപകനുമായ ശ്രീ. സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ധ്യാനം നയിക്കുന്നത്. യുവജനങ്ങള്‍ക്കായി പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ട്രെയിനറുമായ ശ്രീ. ടോം കുന്നുംപുറം (ഇന്ത്യ), WPM യൂത്ത് അപ്പോസ്തല്‍ ജെയിക് റോയിയും (യുകെ) ചേര്‍ന്ന് ക്ലാസ്സുകള്‍ നയിക്കുന്നു. ഗാനശുശ്രൂഷകള്‍ക്ക് ജിയോ (ആള്ഡ(ര്‍ ഷോട്ട്) നേതൃത്വം നല്‍കുന്നു.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ അതിജീവിച്ച് ദൈവീക സമാധാനവും ആത്മീയസന്തോഷവും നേടുവാന്‍ വേള്‍ഡ്പീസ് മിഷന്‍ ടീം നയിക്കുന്ന ഈ ആത്മവിശുദ്ധീകരണ ധ്യാനം, കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും , പ്രാര്‍ത്ഥനാജീവിതത്തിന് ആഴവും പ്രകാശവും നല്‍കുന്നതാണെന്നും , ഈ നോമ്പുകാല ധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ജീവിതം അനുഗ്രഹദായകമാക്കണമെന്നും, പൂള്‍ സീറോമലബാര്‍ കമ്മ്യുണിറ്റി ഡയറക്ടറും ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ച് വികാരിയുമായ റവ.ഫാ. ചാക്കോയും, സീറോ മലബാര്‍ സൌത്താംപ്ടന്‍ റീജിയണിന്റെ ഡയറക്ടറുമായ റവ.ഫാ. ടോമി ചിറയ്ക്കല്‍ മണവാളനും സംയുക്തമായി അഭ്യര്‍ത്ഥിക്കുന്നു. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൌകര്യമുണ്ടായിരിക്കുന്നതാണ്.

തുടര്‍ന്നുള്ള ധ്യാനങ്ങള്‍ ബ്രിസ്റ്റോള്‍ റീജിയണിലാണ്. ഫെബ്രുവരി19,20 തീയതികളില്‍ സ്വാന്‍സിയിലും , 24,25 തീയതികളില്‍ ന്യൂപോര്‍ട്ടിലും , മാര്‍ച്ച് രണ്ടാം തീയതി ബാത്തിലും, മാര്‍ച്ച് 3, 4 തീയതികളില്‍ ഗ്ലോസെസ്റ്ററിലും, 10, 11 തീയതികളില്‍ ടോണ്ടനിലും , 16, 17 തീയതികളില്‍ കാര്‍ഡിഫിലും , 18നു ഷെല്‍ട്ടന്‍ഹാമിലും , 20, 21 തീയതികളില്‍ WSMലും, 23, 24 തീയതികളില്‍ ബ്രിസ്റ്റോളിലും, 25ന് ഇയോവിലുമാണ് ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

നോബിള്‍ തെക്കേമുറി ( 0780 490 5278 )
ഷാജി തോമസ് ( 0773 773 6549 )
റോയി (ബ്രിസ്റ്റോള്‍ റീജിയന്‍) – ( 0786 270 1046 )
ജോര്‍ജ് സൈമണ്‍ ( 0786 139 2825 )
ജോസ് ചെലച്ചുവട്ടില്‍ ( 0789 781 6039 )
സണ്ണി സ്റ്റീഫന്‍ ( 0740 477 5810 )

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.