ലണ്ടന്‍: വേസ്റ്റ് ബിന്നില്‍ ഒഴിവാക്കിയ ഭക്ഷണപ്പൊതിയില്‍ ബാക്കിയുള്ള എന്തെങ്കിലും കഴിക്കാമെന്നു കരുതിയാണ് സാഷ ഹാള്‍ ടെസ്‌കോയുടെ പരിസരത്തെത്തിയത്. എന്നാല്‍ ബാക്കിയായ ഭക്ഷണം പെറുക്കിയെടുക്കുകയായിരുന്ന സാഷയെ പോലീസ് അറസ്റ്റ് ചെയ്തു.
ടെസ്‌കോയുടെ സ്‌റ്റോറിലെ ഫ്രീസറില്‍ ബാക്കിയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് പാക്കറ്റുകളുമാണ് ഇത്തരത്തില്‍ വെസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കാറ്. ഇങ്ങനെയുള്ള പാക്കറ്റില്‍ നിന്നും ഭക്ഷണം തിരയുമ്പോഴാണ് സാഷ പോലീസിന്റെ പിടിയിലാകുന്നത്. മോഷണക്കുറ്റമാണ് സാഷക്കെതിരേയുള്ളത്.
അറസ്റ്റിലായ സാഷയ്ക്ക് ഇനി കോടതിയില്‍ വിചാരണ നേരിടേണ്ടിവരും. എന്നാല്‍ സാഷ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചാണ് സംസാരിച്ചത്. താന്‍ മാത്രമല്ല, യു.കെയിലെ മറ്റു പലരും ഇതേ പ്രവൃത്തി ചെയ്യുന്നുണ്ടെന്നും സാഷ പോലീസിനോട് പറഞ്ഞു.
എന്നാല്‍ ഉടമകള്‍ അറിഞ്ഞാണോ അറിയാതെയാണോ ഒരു വസ്തു ഉപേക്ഷിച്ചത് എന്നതുകൂടി കണക്കിലെടുക്കണമെന്നാണ് പോലീസ് പറയുന്നത്. ഇങ്ങനെ ഉടമസ്ഥനില്ലാതെ കിടക്കുന്ന സാധനങ്ങളൊക്കെ പരിശോധിക്കാന്‍ ശ്രമിക്കുന്നത് മോഷണം തന്നെയാണെന്നും പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല