ലണ്ടന്‍:വൈകിട്ടെന്താ പരിപാടിയെന്ന് യുകെയിലെ റിട്ടയേര്‍ഡ് കൗണ്‍സില്‍ വര്‍ക്കറായ ആര്‍തര്‍ റീഡിനോടു ചോദിക്കേണ്ട ആവശ്യമേയില്ല. കൊക്കില്‍ ജീവനുണ്ടെങ്കില്‍ ആര്‍തര്‍ റീഡ് തന്റെ പ്രീയപ്പെട്ട പബ്ബിലെത്തി ബിയര്‍ നുണഞ്ഞിരിക്കും. ഒന്നും രണ്ടും വര്‍ഷമല്ല, എഴുപത്തിരണ്ടുവര്‍ഷമായി ഈ പതിവു മുടങ്ങിയിട്ടില്ല. ആര്‍തര്‍ റീഡിന് ഇപ്പോള്‍ പ്രായം 90 വയസ്. എങ്കിലും ബിയറിനോടുള്ള പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. മറ്റൊന്നിനോടും പ്രേമം കൂടിയിട്ടുമില്ല. പതിനാലാം വയസില്‍ സ്‌കൂളില്‍ പഠനം അവസാനിപ്പിച്ച ആര്‍തര്‍ റിഡ് സര്‍വ്വതന്ത്ര സ്വതന്ത്രനാണ്. ഭാര്യമാരില്ല, കുട്ടികളും.
പതിനെട്ടു വയസുമുതല്‍ ഗ്ലസ്റ്റര്‍ഷെയറിലെ വാംലിയിലുള്ള ദി ഗ്രിഫിനിലെ പതിവുകാരനാണ് റീഡ്. ഇന്നും അതേ പബ്ബില്‍ അതേ സീറ്റില്‍ വൈകിട്ട് അദ്ദേഹത്തെ കാണാം. 1940 കളില്‍ കുടി തുടങ്ങുന്ന കാലത്ത് ഒരു പൈന്റിന് വെറും ഒരു ഷില്ലിംഗായിരുന്നുവെങ്കില്‍ ഇപ്പോള്‍ 2.75 ഡോളര്‍ എണ്ണിക്കൊടുക്കണമെന്ന് അദ്ദേഹം ഓര്‍മിക്കുന്നു. ആര്‍തര്‍ റീഡ് ഇതുവരെ കുടിച്ച ബിയറിന്റെ കണക്കെടുത്താല്‍ ഏകദേശം 30000 കുപ്പിയോളം വരും.
ദിവസവും അതിരാവിലെ ഉണരുന്ന സ്വഭാവക്കാരനാണ് റീഡ്. ഇപ്പോഴും കഠിനമായി അധ്വാനിക്കുന്നു. ലഭിക്കുന്ന പണം ക്യത്യമായി വൈകുന്നേരങ്ങളില്‍ പബ്ലില്‍ എത്തിക്കണമല്ലോ. അതിനപ്പുറം ആഗ്രഹങ്ങളൊന്നുമില്ല ഈ മാന്യന്. കഴിഞ്ഞ മഞ്ഞുകാലത്ത് ഏതാനും ദിവസം അദ്ദേഹത്തിന് പബ്ബില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് ദി ഗ്രിഫിന്റെ ഉടമയായ എസ്യാ മാറ്റ്‌ഷെക് ഓര്‍മിക്കുന്നു. അതൊഴികെ തന്റെ ഓര്‍മയില്‍, എല്ലാ ദിവസവും ഉച്ചയ്ക്ക് മുന്നരയോടെ പതിവ് സീറ്റില്‍ ആര്‍തര്‍ റീഡ് ഉറപ്പാണ്. കാലം അനുവദിക്കുംവരെ റിഡ് ബിയര്‍ കുടിക്കട്ടെ….
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല