വൈകിപ്പറക്കല്‍ എയര്‍ഇന്ത്യക്ക് പുത്തരിയല്ല. എന്നാല്‍ അത് ശീലമായിപ്പോയതിനാല്‍ യാത്രക്കാര്‍ വൈകി വന്നാല്‍ കളി മാറും. വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അഞ്ചു മിനിട്ട് വൈകിയ ദമ്പതികള്‍ക്കാണ് എയര്‍ഇന്ത്യ ജീവനക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.
വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ആ സമയം വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ശിവേന്ദ്ര നാംദേവ് എന്ന യാത്രക്കാരനാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.
അഞ്ചു മിനിട്ട് വൈകിയെത്തിയ ദമ്പതികള്‍ ക്ഷമ പറയുന്നതും വിമാനത്തില്‍ കയറാന്‍ അപേക്ഷിക്കുന്നതും വീഡിയോയില്‍ ഉണ്ട്. രാജ്യാന്തര സര്‍വീസുകളില്‍ ഒരു മണിക്കൂറ്റ് മുമ്പ് ചെക്ക് ചെയ്യണമെന്നാണ് നിയമം. ഇതു പറഞ്ഞാണ് ജീവനക്കാര്‍ ദമ്പതികളുടെ മേല്‍ തട്ടിക്കയറുന്നത്.
ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍ പോയതാണെന്നും യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും യാത്രക്കാരിയായ സ്ത്രീ കണ്ണീരോടെ അപേക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ജീവനക്കാര്‍ അധിക്ഷേപം തുടരുന്നതും കാണാം.
സംഭവം നാംദേവ് വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറല്‍ ആകുകയായിരുന്നു. ഇതുവരെ 30,000 ലേറെ പേര്‍ വീഡിയോ ഷെയര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല