1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2011

ലണ്ടന്‍: കംപ്യൂട്ടറും, ഇന്റര്‍നെറ്റുമൊന്നും ഇല്ലാത്ത അവസ്ഥ ഇന്ന് ചിന്തിക്കാനാവുന്നില്ല. പണമെത്രയായാലും എങ്ങനെയെങ്കിലും ഇത് ഉപയോഗിച്ചേ മതിയാവൂ എന്നായിട്ടുണ്ട് ഇപ്പോഴത്തെ തലമുറയുടെ അവസ്ഥ. ഈ സാഹചര്യത്തില്‍ മോഡേണ്‍ ടെക്‌നോളജി അലര്‍ജിരോഗം നിങ്ങള്‍ക്ക് പിടിപെടുകയാണെങ്കിലോ.

ലണ്ടനിലെ ജാനിസി ടുമിക്ലിഫിന്റെ സ്ഥിതി ഇതാണ്. മോഡേണ്‍ ടെക്‌നോളജി ജാനിസിന്റെ ശരീരത്തിന് അലര്‍ജിയാണ്. വൈദ്യുത കാന്തിക മണ്ഡലത്തിന്റെ പ്രഭാവം താങ്ങാനുള്ള കഴിവ് ഇവരുടെ ശരീരത്തിനില്ല. ഇലക്ട്രോ സെന്‍സിറ്റിവിറ്റി എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. ഇതിന്റെ ഫലമായി വാഷിംങ്മിഷൈന്‍ വീടിന്റെ ഔട്ട് ഹൗസില്‍ പൂട്ടിയും, ലൈറ്റണച്ച് മെഴുകുതിരി വെട്ടത്തിലിരുന്നും കഴിയുകയാണിവര്‍.

ടിവി കാണാന്‍ ഇവര്‍ക്ക് കഴിയില്ല. റേഡിയോ കേള്‍ക്കാനോ, മൊബൈള്‍ ഫോണ്‍ ഉപയോഗിക്കാനോ, പറ്റാത്ത ഇവര്‍ ആധുനിക ലോകത്തുനിന്നും അകന്നു ജീവിക്കുകയാണ്. വയര്‍ലസ് ഇന്റര്‍നെറ്റിന് പകരമായി കേബിള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അയല്‍ക്കാരോട് പറയേണ്ട ഗതിയാണിവള്‍ക്ക്. വൈദ്യുതകാന്തിക തരംഗങ്ങളെ തടയാനായി ജാനിസിന്റെ വീട്ടിലെ ജനലുകള്‍ ഒരു പ്രത്യേക തരം ലോഹം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്.

55കാരിയായ ജാനിസ് രണ്ട് കുട്ടികളുടെ അമ്മയാണ്. മൂന്ന് വര്‍ഷം മുന്‍പ് ബവല്‍ ക്യാന്‍സറിന് കീമോതെറാപ്പിചെയ്തതിന് ശേഷമാണ് ഇവര്‍ക്ക് ഈ രോഗം പിടിപെട്ടത്. അതിനുശേഷം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴെല്ലാം തലവേദന, നെഞ്ചുവേദന, മനം പുരട്ടില്‍, കൈവേദന, എന്നീ പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. നോട്ടിംങ്ഹാംഷെയ്‌റിലെ മാന്‍സ്ഫീല്‍ഡിലെ അവരുടെ ഗ്രാമത്തില്‍ കറണ്ടുപോകുന്നസമയത്താണ് അവര്‍ക്ക് ഏറ്റവും ആശ്വാസം ലഭിക്കുന്നത്.

കീമോ തെറാപ്പിയുടെ പരിണിതഫലമാണിതെന്നാണ് ആദ്യം കരുതിയതെന്നും, എന്നാല്‍ ആറ് മാസം കഴിഞ്ഞ് ഓണകോളജിസ്റ്റിനെ കണ്ടപ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നം മനസിലായതെന്ന് ജാനിസ് പറയുന്നു. ഗ്രാമപ്രദേശത്താണ് ഇപ്പോള്‍ ജീവിക്കുന്നതെന്നതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. എനിക്ക് നഗരത്തില്‍ ജീവിക്കാനാവില്ല. ഇവിടെയുള്ള വീടും വിറ്റ് ഉള്‍പ്രദേശങ്ങളില്‍ എവിടെയെങ്കിലും താമസിക്കാനാണ് ഞങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്.- അവര്‍ പറഞ്ഞു.

ജാനിസിന്റെ പ്രശ്‌നം ഇലക്ട്രോസെന്‍സിറ്റിവിറ്റിയാണെന്നതില്‍ സംശയമില്ലെന്നാണ് വെയില്‍സില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോ.സരാഹ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.