വള്ളിത്തോട്: വോകിംഗ് കരുണ്യയുടെ അനപതിയെഴാമത് സഹായമായ അരലക്ഷം രൂപ പായം പഞ്ചായത്ത് പ്രസിഡന്റ് അശോകന് ബീരാന് കൈമാറി. തദവസരത്തില്‍ പഞ്ചായത്ത് മെംബര്‍ ടോമി ആഞ്ഞിലിതോപ്പില്‍ പൊതുപ്രവര്തകരായ അബുബക്കര്‍ കീത്തെടത്, റസാക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു. നാല്പത്തി അഞ്ചുകാരനായ ബീരാന് ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. തന്റെ രണ്ടു വൃക്കകളും പ്രവര്ത്തനരെഹിതമായിട്ടു ഏകദേശം രണ്ടുവര്‍ഷത്തോളമായി. തുടര്‍ച്ചയായ ഡയാലിസിലൂടെയാണ് ജീവിതം ഇപ്പോള്‍ മുന്‍പോട്ടു പോകുന്നത്.
ഏകദേശം ഇപ്പോള്‍ ഒരാഴ്ചയില്‍ മരുന്നുകള്‍ക്കും ഡയാലിസിസിനുമായി എണ്ണായിരത്തിലതികം രൂപ ചിലവാകുന്നുണ്ട്. നീണ്ട കാലത്തെ ചികിത്സകളും മരുന്നും ബീരനേയുംകുടുംബത്തെയും വലിയ കടക്കാരാക്കി മാറ്റി. തന്റെ ജീവിതത്തെക്കളുപരി പറക്കമുറ്റാത്ത മൂന്നു പെണ്‍മക്കളെക്കുറിച്ചാണ് ബീരാ ന്റെ ദുഖം. കേവലം പത്തുസെന്റ ഭൂമിയില്‍ ചെറിയ ഒരു വീടുമാത്രമെ ബീരാന് സ്വന്തമായിഉള്ളു. ഒരുവിധ ജോലിയും ചെയ്യാന്‍ ബീരാന്റെ ആരോഘ്യം ബീരാനെ സമ്മതിക്കുന്നില്ല.
മൂന്നു പെണ്മക്കളുടെ പഠനം മുന്പോട്ടുകൊണ്ടുപോകുവാന് ബീരാന് കഷ്ടപ്പെടുകയാണ്. തന്റെ കിഡ്നി മാറ്റിവച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നാണ് പരിയാരം മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനായി ഏകദേശം ഇരുപത്തിയഞ്ചുലക്ഷത്തില്പരം രൂപ ചിലവകുമെന്നാണ് ആശുപത്രിയില്‍നിന്നും അറിയിച്ചിരിക്കുന്നത്. എങ്ങനെ ഈ പണം കണ്ടെത്തുമെന്ന് അറിയാതെ വലയുകയാണ് ബീരാനും കുടുംബവും. നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇത്രയുംനാള്‍ മുന്പോട്ടുപോയത്. ഈ അവസരത്തില്‍ ബീരാനെ സഹായിക്കുവാന്‍ വോകിംഗ് കാരുണ്യയോടൊപ്പം സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല