1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2017

വൈക്കം: വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി. ചെമ്പ് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മാമ്പള്ളി വോകിംഗ് കാരുണ്യ ട്രസ്റ്റി ജോഗിമോന്‍ ജോസഫിന്റെ സാനിദ്ധ്യത്തില്‍ യു കെയിലെ നല്ലവരായ സുഹൃത്തുക്കള്‍ വോകിംഗ് കാരുണ്യയോട് കൂടി സമാഹരിച്ച അന്‍പതിനായിരം രൂപ തോമസിന്റെ ഭവനത്തില്‍ വച്ച് കൈമാറി.

ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ് ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ഹൃദയ സംബ്ന്ത്ധമായ രോഗത്താല്‍ വലയുന്ന തോമസ് , വാതം പ്രമേഘം എന്നീ രോഗത്താല്‍ വലയുന്ന ഭാര്യ, ഭര്‍ത്താവ് നഷ്ട്ടപ്പെട്ട മകള്‍ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം അത്താണി ഇന്നീ വൃദ്ധനും രോഗിയുമായ തോമസാണ്. പള്ളിയടിച്ചുവാരുന്നതില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനത്താലആണ് ഈ കുടുംബം ഇന്ന് മുന്‌പോട്ടെക്കു പോകുന്നത്. വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് തോമസും കുടുംബവും അന്തിയുറങ്ങുന്നത്.

ഒരു മാസത്തെ മരുന്നിനുതന്നെ തോമസിനും ഭാര്യയ്ക്കുമായി ഏകദേശം എണ്ണായിരം രൂപയോളം ചിലവാകുന്നുണ്ട്. പല മാസങ്ങളിലും പൈസയില്ലതതിനാല്‍ മരുന്നുകള്‍ വാങ്ങാറില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. നാട്ടുകാരുടെയും പള്ളിക്കരുടെയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ചെമ്പ് പള്ളിയിലെ വികാരി അച്ഛന്റെ അപേക്ഷ പ്രകാരമാണ് വോകിംഗ് കാരുണ്യ അറുപത്തി രണ്ടാമത് സഹായം തോമസിന് കൊടുക്കുവാന്‍ തീരുമാനിച്ചത്. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നിസീമമായ നന്ദി അറിയിക്കുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.