തൃശൂര്‍: വോകിംഗ് കാരുണ്യയോടൊപ്പം യുകെയിലെ സുമനസുകള്‍ സ്വരൂപിച്ച 67731.00 രൂപ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ സുബ്രമണ്യന് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ സിബിന്‍ ലാസര്‍ , ശ്രീജോ വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു. പൂമംഗലം പഞ്ചായത്തിലെ കല്‍പറമ്പില്‍ താമസിക്കുന്ന സുബ്രന്‍ ഇന്ന് തീരാദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്പത്തഞ്ചുകാരനായ സുബ്രന്‍ പപ്പടം ഉണ്ടാക്കി വിറ്റാണ് കുടുംബം പോറ്റിയിരുന്നാത്. കഷ്ടതകളും യഥാനകളും നിറഞ്ഞ ജീവിതത്തിലേക്ക് ഒട്ടും പ്രതീഷിക്കതെയാണ് ഒരു വില്ലനെപ്പോലെ ഹൃദ്രോഗം കടന്നുവന്നത്. നിത്യചിലവുള്‍ക്കായി പപ്പടം ഉണ്ടാക്കുന്നതിനിടയില്‍ തലകറങ്ങി വീഴുകയായിരുന്നു സുബ്രന്‍. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആസുപത്രിയിലാക്കിയ സുബ്രനെ വിദക്ധ പരിശോധനകള്‍ക്ക് ശേഷമാണ് ഹൃദയ സംബന്ധമായ രോഗമാണ് തലകറങ്ങിവീഴാന്‍ കാരണമെന്ന് കണ്ടെത്തിയത്.
വിധക്ധ പരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ ഒരു സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സര്‍ജറി കഴിഞ്ഞപ്പോഴേക്കും സുബ്രന്‍ വലിയൊരു കടക്കെണിയിലായിരുന്നു. ആകെയുണ്ടായിരുന്ന തന്റെ രണ്ടു സെന്ട് സ്ഥലവും കൊച്ചു വീടും പണയപ്പെടുത്തിയാണ് സുബ്രന്‍ ഒപ്രേഷനുള്ള പണം കണ്ടെത്തിയത്. അതിപ്പോള്‍ സുബ്രനും കുടുംബത്തിനും ഉള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു സര്‍ജറികൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന രണ്ടു മക്കള്‍ക്കുള്ള അനുദിന ചിലവുകള്‍ക്കുപോലും കഷ്ടപ്പെടുന്ന സുബ്രന്‍ ഇനിയുള്ള ചികിത്സകള്‍ക്കായി എങ്ങനെ പണം കണ്ടെതുമെന്നറിയാതെ വലയുകയാണ്. സുബ്രന്റെയും കുടുംബത്തിന്റെയും ഈ വിഷമാവസ്ഥ അറിഞ്ഞ വോകിംഗ് മലയാളിയായ നോര്‍ഡി ജേക്കബ് സുബ്രന്റെ ഈ അവസ്ഥ വോകിംഗ് കാരുണ്യയെ അറിയിക്കുകയായിരുന്നു. തികച്ചും അര്‍ഹതപെട്ടതെന്നു മനസിലാക്കിയ വോകിംഗ് കാരുണ്യ അന്പത്തെട്ടാമത് സഹായം സുബ്രന് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രിയമുള്ളവരേ സുബ്രനെയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസ് കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.
https://www.facebook.com/pg/ WokingKarunyaCharitable socitey-193751150726688/posts/
Charitties Bank Account Details
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല