വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ധനസഹായം കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്നു പഞ്ചായത്തിലെ ചരല്‍ എന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന അക്ഷര തോമസ്‌എന്ന, പതിമുന്നു വയസുള്ള പെണ്‍കുട്ടിക്ക് കൈമാറി. ഒരു വര്‍ഷത്തോളമായി ബോണ്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ് 8th ക്ലാസില്‍ പഠിക്കുന്ന അക്ഷര. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ജെയിന്‍ ജോസഫ്, സ്കൂള് ഹെഡ് മാസ്റ്റര്‍ എന്‍ .വി ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ കിളിയന്തറ ഇടവക വികാരി ഫാദര്‍ ആന്റണി കിതാരത്തില്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി സ്വരൂപിച്ച 30000 രൂപയുടെ ചെക്ക് അക്ഷരയ്ക്ക് കൈമാറി.
വോക്കിംഗ് കാരുണ്യയോടൊപ്പം ഈ സംരംഭത്തോട് സഹകരിച്ച യുകെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാമത് ധനസഹായം നല്‍കുന്നതിനു അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 25 നു മുന്പായി ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ താഴെ പറയുന്ന വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാരവാഹികളുമായിബെന്ധപ്പെടെണ്ടാതാണ്.
ജെയിന്‍ ജോസഫ്-07809702654
സിബി ജോസ്-07875707504
ബോബന്‍ സെബാസ്റ്റ്യന്‍-07846165720
e-mail- wokingkarunyacharitablesociety@yahoo.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല