വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായമായ 95,000 രൂപ ചെന്നിത്തലയിലെ കാന്‍സര്‍ രോഗിയായ മോളമ്മയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായം ആലപ്പുഴ ജില്ലയിലെ തൃപ്പന്തറ പഞ്ചായത്തില്‍ ചെന്നിത്തലയിലുള്ള മോളമ്മയ്ക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി മുന്പ്രവാസി മലയാളി സെക്രട്ടറി അബ്ദുല്‍ ലത്തീഫ് 95,000 രൂപയുടെ ചെക്ക് മോളമ്മയുടെ ഭര്‍ത്താവ് കൊച്ചുകുഞ്ഞിന്
കൈമാറി. തദവസരത്തില്‍ യു.കെയിലുള്ള ചാരിറ്റി പ്രവര്‍ത്തകന്റെ പിതാവായ കുഞ്ഞുമോന്‍ കിഴകടയും അനുജന്‍ റെജിയും മറ്റു പൌര പ്രമുഖരും സന്നിഹിതരായിരുന്നു.
മോളമ്മ കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തോടു മല്ലിട്ടുകൊണ്ടിരിക്കുകയാണ്.മോളമ്മയുടെ തൊണ്ടയ്ക്കാണ്
കാന്‍സര്‍ ബാധിച്ചിരിക്കുന്നത്.ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. ആകെയുള്ള വീടും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബാങ്കില്‍പണയത്തിലാണ്. 5 സെന്റു സ്ഥലത്ത് ചെറിയ ഒരു വീട്ടിലാണ് മോളമ്മയും അംഗവൈകല്യമുള്ള ഭര്‍ത്താവും താമസിക്കുന്നത്.താറാവിനെ മേയിക്കുന്നതില്‍ നിന്നും കിട്ടുന്ന തുച്ചമായ തുകയാണ് ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനം.
മോളമ്മയ്ക്ക് ഉടന്‍ തന്നെ ഒരു ഓപ്പറെഷന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിന് ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവാകും. അന്നന്ന് വേണ്ടുന്ന അപ്പത്തിനു കഷ്ടപ്പെടുന്ന ഇ കുടുംബത്തിനു ഈ ഭാരിച്ച ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വലയുകയാണ്.നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാളും ഈ കുടുംബം പിടിച്ചുനിന്നിരുന്നത്.
യു.കെ.യിലുള്ള ചാരിറ്റിയെ സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് മോളമ്മയുടെ അവസ്ഥ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മോളമ്മയെ കുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്‍പ്പത്തിരണ്ടാമത് ധനസഹായം മോളമ്മയ്ക്ക് നല്കുവാന്‍ തീരുമാനിക്കുകയായിരുന്നു.ഈ സംരംഭത്തെ സഹായിച്ചയു.കെ.യിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദിഅറിയിക്കുന്നു. വോക്കിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റി.
https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല