ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷ പരിപാടികള്‍മാത്രം നടത്തിക്കൊണ്ടിരുന്നമലയാളി സംഘടനകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. യു.കെയിലെ ഒട്ടുമിക്ക മലയാളി സംഘടനകളും ഇപ്പോള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി വോക്കിംഗ് മലയാളി അസോസിയേഷനും ഈ രംഗത്തേക്കു കടന്നുവന്നിരിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച വോക്കിംഗ് മലയാളി അസോസിയേഷനും വോക്കിംഗിലെ ഇന്ത്യന്‍ കമ്യൂണിറ്റിയും ചേര്‍ന്നു യുണൈറ്റഡ് റിഫോംഡ് ചര്‍ച്ച് ഹാളിലാണ് ചാരിറ്റി ഇവന്റ് നടത്തിയത്. വോക്കിംഗ് മേയര്‍ കെന്‍ ഹോവാര്‍ഡ് ഉദ്ഘാടനം ചെയ്തു. ടാഗോറിന്റെ ജന്‍മദിനത്തിന്റെ 150-#ാ#ം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ഈ പരിപാടിയില്‍ നിന്നു ലഭിച്ച വരുമാനം ചാരിറ്റി ഓഫ് കല്‍ക്കട്ട റെസ്‌ക്യൂവിന്റെയും വോക്കിംഗ് റിഫോംഡ് ചര്‍ച്ചിന്റെയും പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ടാഗോറിന്റെ ജീവിത കഥയെ ആസ്പദമാക്കി അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ശ്രദ്ധേയമായി. ടാഗോറിന്റെ പ്രസിദ്ധമായ പോസ്റ്റ്മാസ്റ്റര്‍ എന്ന കഥ സംഗീതനാടകമായി അവതരിപ്പിച്ചു. പുതിയ തലമുറ ഉള്‍പ്പെടെ എല്ലാവര്‍ക്കും ടാഗോറിനെ കൂടുതല്‍ അറിയാന്‍ ഇതു സഹായകമായി. സംഗീതനാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളിയായ നീന ബിനോയ് കാണികളുടെ അഭിനന്ദനം പിടിച്ചുപറ്റി.
കൂടാതെ വോക്കിംഗ് മലയാളി അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകളും ടാഗോറിന്റെ പ്രസിദ്ധമായ ‘പഗ്‌ല ഹവ എന്ന ഗാനത്തിനൊപ്പം അവതരിപ്പിച്ച ഡാന്‍സും കാണികളുടെ കയ്യടിനേടി. പരിപാടികള്‍ക്ക് യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ മൂലേക്കുന്നേല്‍, സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല