1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

ടോമിച്ചന്‍ കൊഴുവനാല്‍

വോക്കിംഗ് ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ ( ജൂണ്‍ 21 , 22 ,23 ചൊവ്വ,ബുധന്‍,വ്യാഴം) വോക്കിങ്ങില്‍ ഫാദര്‍ . സോജി ഓലിക്കല്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം നടക്കുന്നു .വോക്കിംഗ് സെന്‍റ് ഡന്‍സ്റ്റന്‍സ്ചര്‍ച്ചില്‍ (Shaftesbury Road ,Woking ,GU22 7DT) എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് ധ്യാനം നടക്കുന്നത്.

പാലക്കാട്‌ താവളം സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയിരുന്ന സോജിയച്ചന്‍ 2009 മുതല്‍ UK യില്‍ സീറോ മലബാര്‍ സഭയുടെ അസിസ്റ്റന്റ്‌ ചാപ്ളിന്‍ ആയിരുന്നു . ഇപ്പോള്‍ അദ്ദേഹം കവന്ട്രിക്കു സമീപമുള്ള Blessed Robert Grissold കാത്തലിക് ചര്‍ച്ചില്‍ വികാരിയായി സേവനമനുഷ്ടിച്ചു വരികയാണ്‌ .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി UK യില്‍ നിരവധി ധ്യാനങ്ങള്‍ നടത്തി മലയാളികള്‍ക്കിടയില്‍ അദ്ദേഹം വളരെ സുപരിചിതനാണ് .കൂടാതെ ബിര്‍മിംഗ് ഹാമില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഫാദര്‍ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന വചന ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികള്‍ ഉള്‍പ്പെടെ അനവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത് .

.ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ട അത്യാവശ്യ സൌകര്യങ്ങളും , മറ്റു ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു . സ്കൂള്‍ സമയത്ത് ധ്യാനം നടക്കുന്നതിനാല്‍ കുട്ടികളെ സ്കൂളില്‍ നിന്നും എടുക്കുന്ന സമയത്തായിരിക്കും ബ്രേക്ക്‌ നല്‍കുന്നത് . കുട്ടികള്‍ക്ക് പ്രത്യേക വചന ശുശ്രൂഷ നല്‍കുന്ന ഒരു ടീമും ഉണ്ടായിരിക്കും .ബിര്‍മിംഗ്ഹാമില്‍ നിന്നും എത്തുന്ന ഗായക സംഘമായിരിക്കും ഗാനങ്ങള്‍ ആലപിക്കുന്നത് . ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും , അകലെ നിന്നും വരുന്നവര്‍ക്ക് താമസ സൌകര്യവും എര്‍പെടുതിയിട്ടുണ്ട് എന്നും , ഈ നവീകരണ ധ്യാനത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കണമെന്നും ഫാദര്‍ ബിജു കോച്ചേരിനാല്‍പ്പതില്‍ അറിയിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Noble goorge – 07737695783
Wilson – 07986933667
Saju – 07939262702

Address

St. Dunstan’s Church
Shaftesbury Road
Woking
GU22 7DT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.