വോക്കിങ് കൗണ്‍സിലിനു കീഴിലുള്ള വോളന്ററി സര്‍വീസ് സംഘടനകളുടെ വാര്‍ഷിക ആഘോഷ പരിപാടികളില്‍ വോക്കിങ് മലയാളി അസോസിയേഷന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.കൗണ്‍സിലിനു കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട സംഘനടകളാണു പ്രോഗ്രാമുകള്‍ അവതരിപ്പിച്ചത്. വോക്കിങ് അസോസിയേഷന്‍ ഓഫ് വോളന്റി സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫെസ്റ്റിവല്‍ പാര്‍ലമന്റെ മെമ്പര്‍ ജെനാഥന്‍ ലോര്‍ഡ് എംപി ഉത്ഘാടനം ചെയ്തു.
വോക്കിങ്ങിന്റെ സിരാകേന്ദ്രമായ വോക്കിങ് ടൗണ്‍ സ്‌ക്വയറില്‍ 11ാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്കു മുതല്‍ 3 മണി വരെയാണു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. വോക്കിങ് മലയാളി അസോസിയേഷനു അനുവദിച്ചിരുന്ന സമയത്തു അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സുകളും ക്ലാസിക്കല്‍ ഡാന്‍സുകളും ആഘോഷ പരിപാടിയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികളുടെ ഈ തിളക്കമാര്‍ന്ന പ്രകടനത്തെ ജൊനാഥന്‍ ലോര്‍ഡ് എംപിയുടം വോക്കിങ് ബൊറൊ കൗണ്‍സില്‍ അംഗങ്ങളും വോക്കിങ് അസോസിയേഷന്‍ ഓഫ് വോളന്ററി സര്‍വീസിന്റെ ഭാരവാഹികളും സറെ പോലീസ് അധികാരികളും പ്രത്യേകം അനുമോദിച്ചു.
സറേ പോലീസ്, ലിങ്ക് ലിഷര്‍, ദ വോക്കിങ് ബ്രാഞ്ച് ഓഫ് അള്‍ഷൈമേഴ്‌സ് സൊസൈറ്റി, ദ ബ്രിട്ടിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ആന്‍ഡ് ഹോംസ്റ്റാര്‍ട്ട് വോക്കിങ്, ബിഷപ്പ് ഡേവിഡ് ബ്രൗണ്‍ സ്‌കൂള്‍, പീര്‍ പ്രൊഡക്ഷന്‍ വോക്കിങ് ഡാന്‍സ് ആന്‍ഡ് ദ ചൈനീസ് സൊസൈറ്റി ഓഫ് വോക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഈ പരിപടിയില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.
പ്രസിഡന്റ് ജോണ്‍ മൂലേക്കുന്നേല്‍, സെക്രട്ടറി സന്തോഷ് കുമാറും യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, മുന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജെയ്ന്‍ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല