ലണ്ടന്‍: വോട്ടിംഗ് പരിഷ്ക്കരണത്തിന്റെ പേരില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. തിരഞ്ഞെടുപ്പ് പരിഷ്ക്കരണത്തിന് അനുകൂലമായുള്ള ഏതു നിലപാടും തൂക്കു പാര്‍ലമെന്റിന് കാരണമാകുമെന്ന് കാമറൂണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് ഇരുനേതാക്കളും തുടക്കമിട്ടിട്ടുണ്ട്. ആള്ട്ടര്നറ്റീവ് വോട്ട് സംവിധാനം നിലവിലെ രാഷ്ട്രീയസ്ഥിതിക്ക് എതിരാണെന്നാണ് കാമറൂണിന്റെ പക്ഷം.
കൂടാതെ ഈ സംവിധാനം രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അതിനിടെ ‘ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്’ സംവിധാനം കാലപ്പഴക്കം ചെന്നതാണെന്ന് നിക്ക് ക്ലെഗ്ഗ് ആരോപിക്കുന്നു.
എം.പിമാരെ കൂടുതല്‍ മടിയന്മാരാക്കാനേ ഈ സംവിധാനം ഉപകരിക്കൂ എന്നും രാജ്യത്തിലെ ജനങ്ങളുടെ താല്‍പ്പര്യത്തിന് എതിരായുള്ളതാണ് ഇതെന്നും ക്ലെഗ്ഗ് പറയുന്നു. ആള്‍ട്ടര്‍നേറ്റീവ് വോട്ടിംഗ് വോട്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണെന്ന് ക്ലെഗ്ഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല