1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2011

ലേബര്‍ നേതാവ് ഡേവിഡ് മിലിബാന്‍ഡ് വോട്ടിംഗ് പരിഷ്‌ക്കരണത്തിന് അനുകൂല നിലപാടുമായി രംഗത്തെത്തി. മുന്‍ ലിബറല്‍ ഡെമോക്രാറ്റ് ലീഡര്‍ ചാള്‍സ് കെന്നഡി, ഗ്രീന്‍ പാര്‍ട്ടിയുടെ കരോലിന്‍ ലൂക്കാസ് എന്നിവര്‍ക്കൊപ്പമാണ് വെസ്റ്റ്മിനിസ്റ്ററില്‍ നടന്ന ചടങ്ങില്‍ മിലിബാന്‍ഡ് പങ്കെടുത്തത്.

ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍സ് എന്നീ പാര്‍ട്ടികളുടെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടെസ്സ ജോവല്‍, ബറോനെസ ഷിര്‍ലി വില്യംസ് എന്നിവര്‍ ചടങ്ങിനെത്തിയ പ്രമുഖരുടെ കൂട്ടത്തില്‍പ്പെടും. ഈ പാര്‍ട്ടികള്‍ നേരത്തേ തന്നെ പരിഷ്‌ക്കരണത്തിന് അനുകൂലമായ നിലപാടെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ ഒരുമിച്ച് ഒരേവേദിയില്‍ അണിനിരക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.

വെസ്റ്റ്മിനിസ്റ്ററില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പരിഷ്‌ക്കരണം നടപ്പാക്കണമെന്നാണ് പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. ആള്‍ട്ടര്‍നേറ്റ് വോട്ട് സംവിധാനം നടപ്പാക്കണമെന്നാണ് വിവിധ പാര്‍ട്ടികളുടെ ആവശ്യം. മേയ് അഞ്ചിനാണ് ഇതിനായുള്ള ഹിതപരിശോധന നടക്കുക.

എന്നാല്‍ ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക്ക് ക്ലെഗ്ഗുമായി വേദി പങ്കിടേണ്ടതില്ലെന്ന് മിലിബാന്‍ഡ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യം നടപ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും രാജ്യത്തെ നാറിയ തിരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌ക്കരിക്കാന്‍ എല്ലാ പാര്‍ട്ടികളുടെ സഹായവും ആവശ്യമാണെന്നും കെറ്റി ഗോസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.