വ്യാജമായി ഉണ്ടാക്കിയ ടിയര്‍ – 1 വിസയില്‍ തങ്ങിയിരുന്ന രണ്ടു മലയാളികളെ ബോര്‍ഡര്‍ എജെന്സി അധികൃതര്‍ ബ്ലാക്ക് പൂളില്‍ നിന്നും പിടികൂടിയതായി റിപ്പോര്‍ട്ട് .ഇപ്പോള്‍ ഡീറ്റെന്‍ഷന്‍ സെന്ററില്‍ ആക്കിയിരിക്കുന്ന ഇവരെ താമസിയാതെ ഡീപോര്‍ട്ട് ചെയ്തെക്കുമെന്നും സൂചനയുണ്ട്.
സ്റ്റുഡന്റ്റ് വിസയില്‍ യു കെയില്‍ എത്തിയ ഈ മലയാളി വിദ്യാര്‍ഥികള്‍ 6000 പൌണ്ടോളം മുടക്കിയാണ് ടിയര്‍ – 1 (hsmp ) വിസ സംഘടിപ്പിച്ചത്.ബ്ലാക്ക് പൂളിലെ ഒരു ഹോട്ടലില്‍ ജോലി ചെയുന്ന ഇവര്‍ പണം നല്‍കിയത് ഒരു പഞ്ചാബ് വംശജന് ആണെന്ന് പറയപ്പെടുന്നു.പണം നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ വിസ അടിച്ചു കിട്ടുകയും ചെയ്തു.പ്രത്യക്ഷത്തില്‍ യാതൊരു സംശയവും തോന്നാത്ത ഹോം ഓഫീസില്‍ നിന്നെന്നു തോന്നിപ്പിക്കുന്ന വിസ പക്ഷെ വ്യാജമായിരുന്നു.
പുതുക്കിയ വിസ അടിച്ച പാസ്പോര്‍ട്ട് പ്രോവിഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നതിനായി DVLA -ല്‍ അയച്ചപ്പോള്‍ ആണ് പിടിക്കപ്പെട്ടത്.സംശയം തോന്നിയ DVLA അധികൃതര്‍ ബോര്‍ഡര്‍ എജെന്സിയെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബ്ലാക്ക് പൂളിലെ ഇവരുടെ താമസസ്ഥലത്ത് റെയിഡ് നടത്തുകയും വ്യാജവിസക്കാരെ കണ്ടെത്തുകയുമായിരുന്നു.
കൂട്ടുകക്ഷി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം രാജ്യമാകമാനം കര്‍ശനമായ ഇമിഗ്രേഷന്‍ പരിശോധനകള്‍ ആണ് നടക്കുന്നത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബോള്‍ട്ടണിലെ ഒരു ഇന്ത്യന്‍ കടയില്‍ നിന്നും രണ്ടു അനധികൃത കുടിയേറ്റക്കാരെ പിടികൂടിയിരുന്നു.വിസ നിയമങ്ങള്‍ കൂടുതല്‍ ദുഷക്കരമാകുമ്പോള്‍ ആര്‍ക്കെങ്കിലും പണം കൊടുത്ത് എങ്ങിനെയെങ്കിലും വിസ സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികള്‍ക്ക് ഇതൊരു പാഠമാകട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല