1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2011

വ്യാഴാഴ്ച ദിനങ്ങളില്‍ ഓഫീസില്‍ ബ്രാ ഇടേണ്ടെന്ന നിര്‍ദ്ദേശിച്ചതിലൂടെ തൊഴിലുടമ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി. മറ്റൊരിടത്തും കാണാത്ത അതിരുകടന്ന വസ്ത്രധാരണരീതിയായിരുന്നു സ്ഥാപനത്തിലെന്ന് യുഎസ്സിലെ യൂട്ടാ സംസ്ഥാനത്തു നിന്നുള്ള ട്രൂഡ് നിക്കോള്‍ ആന്‍ഡേഴ്‌സന്‍ ആരോപിയ്ക്കുന്നു. യൂട്ടായിലെ ഡി ആന്റ് എല്‍ ഇലക്ട്രിക് കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

ആഴ്ചയിലെ ഓരോ ദിവസത്തിനും പ്രത്യേക രീതിയിലായിരുന്നു സ്ഥാപനത്തിലെ ഡ്രസ് കോഡ്. ഇതനുസരിച്ച് തിങ്കളാഴ്ച മിനി സ്‌കര്‍ട്ട്, ചൊവ്വാഴ്ച ട്യൂബ് ടോപ്, ബുധനാഴ്ച ഇറുകിയ ടീഷര്‍ട്ട്, വ്യാഴാഴ്ച ബ്രാ ധരിയ്ക്കാതെയും വെള്ളിയാഴ്ച ബിക്കിനിയിട്ടും സ്ഥാപനത്തിലെത്തണമെന്നായിരുന്നു സ്ഥാപനമുടയായ ഡ്രക്ക് റൈറ്റ് നിര്‍ദ്ദേശമെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഡ്രസ് കോഡ് എതിര്‍പ്പില്ലാതെ സ്വീകരിയ്ക്കണമെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുമെന്നുമുള്ള രേഖകള്‍ തന്നെക്കൊണ്ട് തൊഴിലുടമ ഒപ്പിടിച്ചിരുന്നുവെന്നും പരാതിക്കാരി ആരോപിയ്ക്കുന്നു.

ഇവിടെ ജോലി ചെയ്തിരുന്ന നാല് വര്‍ഷക്കാലം ഡ്രക്ക് ശല്യപ്പെടുത്തിയിരുന്നുവെന്ന് നിക്കോള്‍ പറയുന്നു. ശല്യം തുടര്‍ന്നപ്പോള്‍ പരാതിപ്പെട്ടയുടനെ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കമ്പനിയില്‍ നിന്ന് അകാരണമായി പുറത്താക്കിയത് മാനസികാഘാതമുണ്ടാക്കിയെന്നും ആന്‍ഡേഴ്‌സന്‍ കോടതിയല്‍ സമര്‍പ്പിച്ച പരാതിയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.