1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2011

ലണ്ടന്‍: നിയമങ്ങള്‍ക്ക് യാതൊരു കുറവും യു.കെയില്ല. എന്നാല്‍ അത് പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നില്ലെന്നുമാത്രം. യു.കെയിലെ മോട്ടോറിസ്റ്റുകളുടെ കാര്യവും ഇതുതന്നെ. ബ്രിട്ടനില്‍ സ്പീഡ് ലിമിറ്റുകളൊക്കെയുണ്ട്. എന്നാല്‍ ഒരു ശരാശരി മോട്ടോറിസ്റ്റ് തന്റെ ജീവിതത്തില്‍ 18,000 തവണയെങ്കിലും സ്പീഡ് ലിമിറ്റ് മറികടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റോഡ് സുരക്ഷാ ചാരിറ്റിയായി ബ്രെയ്ക്കാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വേനലവധിക്കാലമായതിനാല്‍ സ്പീഡ് കുറയ്ക്കാനും ഡ്രൈവര്‍മാരോട് ഇവര്‍ അഭ്യര്‍ത്ഥിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ തിരക്കുള്ള സ്ഥലങ്ങളില്‍ 20mph ഓ അതില്‍ കുറവോ വേഗതയില്‍ മാത്രമേ ഓടിക്കാന്‍ പാടുള്ളൂവെന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രെയ്ക്കിന്റെ റിപ്പോര്‍ട്ട് യു.കെയിലെ രക്ഷിതാക്കളെയാണ് ഞെട്ടിച്ചിരിക്കുന്നത്. റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ കുട്ടികളെ കളിക്കാന്‍ പുറത്തേക്ക് വിടാന്‍ മിക്ക രക്ഷിതാക്കള്‍ക്കും ഭയമാണ്. ഇതിനിടെയാണ് മോട്ടോറിസ്റ്റുകളുടെ അശ്രദ്ധ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

മിക്ക ഡ്രൈവര്‍മാരും 81ലധികം തവണ ആക്‌സിഡന്റില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടപ്പോള്‍ 35 ചെറിയ ആക്‌സിഡന്റുകള്‍ നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെയുള്ള മറ്റ് പരിപാടികള്‍ കാരണം ശ്രദ്ധ കുറയുന്നതിനാല്‍ അപകടങ്ങള്‍ കൂടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

ഡ്രൈവ് ചെയ്യുന്നതിനിടെ ആളുകള്‍ പാട്ടുകേള്‍ക്കുകയും, മേക്കപ്പ് ഇടുകയും, ഫോണ്‍ വിളിക്കുകയും, അടുത്തിരിക്കുന്നയാളെ ചുംബിക്കുകയുമൊക്കെ ചെയ്യുന്നുന്നുണ്ടെന്നും ഇത് ഭീതിയുണ്ടാക്കുന്നതാണെന്നും പഠനം നടത്തിയവരില്‍ ഒരാളായ ജോണ്‍ മൈല്‍സ് പറഞ്ഞു. ഉപയോഗിക്കുന്നയാള്‍ക്ക് കാര്‍ വീട്‌പോലെയാണെന്ന് പലരും പറയും. നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ വീടായി കരുതുന്നതില്‍ തെറ്റില്ല. പക്ഷെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ കരുതുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.