മുംബൈ: മുസ്ലിം മതവിശ്വാസികളെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി ശരിയത്ത് അധിഷ്ഠിത സൂചിക ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തിങ്കളാഴ്ച അവതരിപ്പിക്കും. മുസ്ലിങ്ങള്‍ക്ക് നിക്ഷേപയോഗ്യമായ ഓഹരികള്‍ കണ്ടെത്തുന്നതിനാണിത്. ബിഎസ്ഇയും തഖ്‌വാ അഡൈ്വസറി ആന്‍ഡ് ശരിയത്ത് ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും ചേര്‍ന്നാണ് ബിഎസ്ഇ താസിസ് ശരിയത്ത് 50 എന്ന പേരിലുള്ള സൂചിക അവതരിപ്പിക്കുന്നത്.
ഇസ്ലാം മത നിയമപ്രകാരം വിലക്കപ്പെട്ട മേഖലകളിലെ – മദ്യക്കമ്പനികള്‍, പലിശ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളായ ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ചലച്ചിത്ര നിര്‍മാണ വിതരണ രംഗത്തെ കമ്പനികള്‍ – ഓഹരികള്‍ തുടങ്ങിയവ ഒഴിവാക്കികൊണ്ടുള്ളതാണ് ശരിയത്ത് സൂചിക.
ആഭ്യന്തര ശരിയത്ത് ഉപദേശക ബോര്‍ഡിന്റെ സഹായത്തോടെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഓഹരി സൂചികയായിരിക്കുമിത്. ബിഎസ്ഇ 500 സൂചികയില്‍ നിന്ന് തിരഞ്ഞെടുത്ത ശരിയത്ത് അധിഷ്ഠിതമായ 50 മുന്‍നിര ഓഹരികള്‍ അടങ്ങുന്നതാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല