1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2011


രാത്രിയിലും പകലും ഇടവിടാതെ കരയുന്ന കുട്ടി, എത്ര വിശാല ഹൃദയരെയും അല്പമെങ്കിലും ദേഷ്യം പിടിപ്പിക്കാതിരിക്കില്ല.ഒരു കാരണവും ഇല്ലാതെയെന്ന് നമുക്ക് തോന്നുന്ന ഈ കരച്ചില്‍ ചില സമയങ്ങളില്‍ മണിക്കൂറുകളോളം നീളുകയും ചെയ്യും.നമ്മളില്‍ പലരും ക്ഷമയുടെ നെല്ലിപ്പലക കാണുന്ന സമയങ്ങളാണിത്.

ഗര്‍ഭകാലത്തെ ഭക്ഷണ ക്രമത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ കരച്ചില്‍ ഒഴിവാക്കാമെന്നും ശാന്തനായ കുട്ടിയെ ലഭിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസം വിറ്റാമിന്‍ B 12 അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത്‌ ഉണ്ടാകുന്ന കുട്ടിയുടെ പെരുമാറ്റത്തെ ബാധിക്കുമെന്നാണ് ഒരു പറ്റം ഡച്ച് ഗവേഷകര്‍ പറയുന്നത്.ഇതിനു പുറമേ കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശുദ്ധ രക്തം രൂപപ്പെടുന്നതിനും വിറ്റാമിന്‍ B 12 മുഖ്യ പങ്ക് വഹിക്കുന്നു.

ഇനി ഏതൊക്കെ ഭക്ഷണങ്ങളിലാണ് വിറ്റാമിന്‍ B 12 അടങ്ങിയിരിക്കുന്നതെന്ന് നോക്കാം.റെഡ് മീറ്റ്‌ .ചിക്കന്‍ ,പാല്‍ ഉല്‍പ്പന്നങ്ങള്‍ ,ബ്രെയ്ക്ക് ഫാസ്റ്റ് സീരിയല്‍സ്,ഷെല്‍ ഫിഷ്‌ ,ലിവര്‍ എന്നിവ കഴിക്കുന്നതാണ് ഈ വിറ്റാമിന്‍ അകത്താക്കാന്‍ പ്രധാന മാര്‍ഗം.എന്നാല്‍ ഷെല്‍ ഫിഷ്‌ ,ലിവര്‍ എന്നിവ മറ്റു കാരണങ്ങളാല്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് ഉചിതം.ഇനി വെജിറ്റെറിയന്‍സ് എന്തു കഴിക്കുമെന്ന ചോദ്യം ഉയരും.ഈ വിറ്റാമിന്‍ അടങ്ങിയ വെജിറ്റബിള്‍ ഒന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. തല്‍ക്കാലം കുട്ടിയുടെ കരച്ചില്‍ സഹിക്കുക തന്നെ !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.