1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2015

എ. പി. രാധാകൃഷ്ണന്‍: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിലെ പരമപൂജനീയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ലണ്ടന്‍ സന്ദര്‍ശിക്കുന്നു. പരമാചാര്യന്‍ നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ പാത പിന്തുടര്‍ന്ന് അധ്യാത്മികതയുടെയും ആയുര്‍വേദത്തിന്റെയും പ്രാധാന്യം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, അനേകായിരം ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. സ്വാമിജിക്ക് ഉജ്വലമായ സ്വികരണം ഒരുക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രത്യേകം പരിപാടി നടത്തുന്നു.

ഈ വരുന്ന ശനിയാഴ്ച (ഒക്ടോബര്‍ 10) ക്രോയ്ടനില്‍ വെച്ചാണ് സ്വികരണ യോഗം നടത്തുന്നത്. വൈകീട്ട് 5.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ നാമപാരയണം, ഭക്തിഗാനസുധ, ദീപാരാധന, അന്നദാനം തുടങ്ങിയ പരിപാടികള്‍ക്ക് പുറമേ സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും. ജാതി മത ഭേദമന്യേ എല്ലാവരെയും ഒരുപോലെ കരുതുന്ന സ്വാമിജിയുടെ മഹത് വചനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ലണ്ടനിലെ മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്ന ഒരു സുവര്‍ണ അവസരമാണ് ഈ സ്വികരണ യോഗം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സ്വികരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

ലണ്ടന്‍ മേയറുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ലണ്ടനിലെ ട്രഫാല്ഗര്‍ സ്‌കോയറില്‍ നടക്കുന്ന ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുനതിനാണ് സ്വാമിജിയുടെ ലണ്ടന്‍ സന്ദര്‍ശനം. ഈ മാസം 11 നു ഞായറാഴ്ചയാണ് ട്രഫാല്ഗര്‍ സ്‌കോയറില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. മലയാളികള്‍ക്ക് അഭിമാനമായി കേരളം ആണ് ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളുടെ പ്രതിപാദ്യം. കേരളത്തിന്റെ തനിമകളായ കഥകളി, മോഹിനിയാട്ടം, കളരിപയറ്റ്, മേളം തുടങ്ങി നിരവധി പരിപാടികള്‍ ട്രഫാല്ഗര്‍ സ്‌കോയറില്‍ അരങ്ങേറും.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 31 നു വിപുലമായ പരിപാടികളോടെ നടത്തപെടും. കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിധികരിക്കും.

സ്വികരണ യോഗം നടക്കുന്ന വേദിയുടെ വിലാസം
231 സംനാര്‍ റോഡ്, ക്രോയ്ടന്‍ CR0 2RL

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.