ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു വര്‍ഷത്തെ തടവ് ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍. ബാലകൃഷ്പിള്ള സര്‍ക്കാരിന് അപേക്ഷ നല്‍കി. സെക്ഷന്‍ 161 പ്രകാരം സര്‍ക്കാരിനുള്ള പ്രത്യേക വിവേചന അധികാരം ഉപയോഗിച്ചു ശിക്ഷ ഇളവു ചെയ്യണമെന്നാണു പിള്ളയുടെ ആവശ്യം. ഇതു സംബന്ധിച്ച അപേക്ഷ ആഭ്യന്തരവകുപ്പിനു ലഭിച്ചു.വരും ദിവസം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മന്ത്രിസഭ അനുവദിച്ചാലും ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ.
എന്നാല്‍ ഇത് എളുപ്പമാവില്ലെന്നാണ് സൂചന. ആകെ ശിക്ഷയുടെ മൂന്നിലൊന്നെങ്കിലും അനുഭവിച്ചവരുടടെ കാര്യത്തില്‍ മാത്രമെ ഇത്തരത്തില്‍ വിവേചനാധികാരം ഉപയോഗിക്കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളു. ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളക്ക് ശിക്ഷയുടെ മൂന്നിലൊന്ന് പൂര്‍ത്തിയാക്കാന്‍ 121 ദിവസം ജയിലില്‍ കഴിയണം.
ഇതനുസരിച്ച് ഇനി 69 ദിവസംകൂടി ജയിലില്‍ കിടക്കണം. മകന്‍ കെ.ബി.ഗണേഷ്‌കുമാര്‍ കൂടി ഉള്‍പ്പെടുന്ന മന്ത്രിസഭായോഗമാണ് പിള്ളയുടെ ശിക്ഷാഇളവ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. കീഴ് വഴക്കങ്ങള്‍ തെറ്റിച്ച് പിള്ളയ്ക്ക് ഇളവ് അനുവദിച്ചാല്‍ കടുത്ത പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തുമെന്ന് ഉറ്പപാണ്.
അതിനിടെ പിളളയുടെ പരോള്‍ 13 ദിവസത്തേക്ക് കൂടി നീട്ടിയതോടെ പരോള്‍ കാലാവധി 45 ദിവസം പൂര്‍ത്തിയായി. ഒരു വര്‍ഷം തടവുകാരനു ലഭിക്കുന്ന പരമാവധി പരോള്‍ കാലാവധി 45 ദിവസമാണ്. ഇനി പരോള്‍ അനുവദിച്ചാല്‍ ശിക്ഷാ കാലാവധിയില്‍ അനുഭവിച്ചു തീര്‍ക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല