ബിസിനസ് തിളങ്ങാന്‍ ശില്പ ഷെട്ടിയ്ക്കും ആഗ്രഹമുണ്ട്. അത് കരുതിയാണ് ഐപിഎല്‍ ക്രിക്കറ്റ് ടീമില്‍ നിക്ഷേപം നടത്തിയതും സ്വന്തം സ്പാ തുടങ്ങിയതും ഒക്കെ. പക്ഷേ കാര്യങ്ങള്‍ അങ്ങോട്ട് പച്ച പിടിയ്ക്കുന്നില്ല. ടീമിനെക്കുറിച്ച് എന്നും പ്രശ്നങ്ങളാണ്.
ഇതാ സ്പായും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മുംബൈയില്‍ രണ്ട് സ്ഥലങ്ങളില്‍ ശില്പയുടെ സ്പാ പ്രവര്‍ത്തിച്ചിരുന്നു. ലോഖാണ്ഡ് വാലയിലെ സ്പാ നേരത്തേ തന്നെ അടച്ചിരുന്നു. ഇപ്പോള്‍ ഇതാ ഖാറിലെ സ്പായും വൈകാതെ അടയ്ക്കേണ്ട അവസ്ഥയിലെത്തിയിരിയ്ക്കുകായണ്. എന്നാല്‍ സ്പാ അടച്ച് പൂട്ടാന്‍ പോകുന്നില്ലെന്നാണ് ശില്പ പറയുന്നത്.
ദിനം പ്രതി ഉയരുന്ന മുംബൈയിലെ വാടകയാണത്രെ ശില്പയ്ക്ക് പ്രശ്നമാവുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ പുതിയ സ്ഥലം തേടി നടക്കുകയാണ് ശില്പ ഷെട്ടി. പുതിയ സ്ഥലത്തേയ്ക്ക് ഈ സ്പാ മാറ്റുക മാത്രമാണത്രെ ചെയ്യുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല