അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 30 ശനിയാഴ്ച വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കും. കള്‍ച്ചറല്‍ കോഡിനേറ്റര്‍ ലിസി എബ്രഹാമിന്റെ നേതൃത്വത്തില്‍ കലാപരിപാടികളുടെ പരിശീലനം നടന്ന് വരുന്നു.
കഴിഞ്ഞ മാസം നടന്ന എം.എം.സി.എയുടെ ശിശുദിനാഘോഷം കുട്ടികള്‍ക്ക് അവിസ്മരണീയമായ ഒരു ദിനമായിരുന്നു. നിരവധി കുട്ടികള്‍ വലിയ ആവേശത്തോടെ പങ്കെടുത്ത ശിശുദിനാഘോഷം
എം. എം.സി.എ. പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ച ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാര്‍ പി. കെ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍, ട്രഷറര്‍ സാബു ചാക്കോ എന്നിവര്‍ സംബന്ധിച്ചു. ബോബി അഗസ്റ്റിന്‍ ആലഞ്ചേരി ശിശുദിന സന്ദേശം നല്കി. കുട്ടികളുടെ വിവിധ പ്രായത്തിലുള്ള വിഭാഗങ്ങളിലായി പ്രസംഗം, ഫാന്‍സിഡ്രസ്സ്, ഇംഗ്ലീഷ് സ്‌പെല്ലിംഗ് ടെസ്റ്റ്, പെയിന്റിംഗ് മത്സരങ്ങള്‍ നടന്നു.
വിവിധ മത്സരകള്‍ക്ക് ബിജു ആന്റണി, ബോബി അഗസ്റ്റിന്‍, സജി സെബാസ്റ്റ്യന്‍, റോയ് ജോര്‍ജ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ലിസി എബ്രഹാം, ബിജു.പി.മാണി, മോനച്ചന്‍ ആന്റണി, ആഷന്‍ പോള്‍, ജോബി രാജു, കുര്യാക്കോസ് ജോസഫ്, ജോബി തോമസ്, റോയ് ജോര്‍ജ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം കെടുത്തു.
എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല