ഇടവകകളിൽ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ഇടവകകൾ കുടുംബങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും നൽകുന്ന ഇടങ്ങൾ ആയിരിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു.
വത്തിക്കാൻ വ്യാഴാഴ്ച പുറത്തുവിട്ട ഒരു കത്തിലാണ് മാർപ്പാപ്പയുടെ ആഹ്വാനം ഉള്ളത്. കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് ഒരു കാരണവശാലും സഭയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
ചൂഷണവുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടാകുമ്പോൾ അത് മൂടിവക്കാൻ ശ്രമിക്കരുതെന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു. കുഞ്ഞുങ്ങളെ സംരംക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ദമാണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
പുരോഹിതരുടെ ഭാഗത്തുനിന്ന് കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് മാർപ്പാപ്പയുടെ ഇടപെടൽ.
നേരത്തെ മാർപ്പാപ്പയായി സ്ഥാനമേറ്റയുടൻ ഫ്രാൻസിസ് മാർപ്പാപ്പ ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മീഷന് രൂപം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല