ലണ്ടന്‍: ശ്രീനിന്റെ ഭാര്യ ആനിയുടെ കൊലപാതകത്തില്‍ ശ്രീന്‍ ദിവാനിക്ക് പങ്കുണ്ടെന്ന് സൗത്ത് ആഫിക്കന്‍ നാഷണല്‍ പ്രോസിക്യൂഷന്‍ അതോറിറ്റി ഡയറക്ടറായ മെന്‍സി സിംലൈന്‍. കേപ് ടൗണില്‍ വച്ച് ആനി കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ശ്രീന്‍ ദിവാനിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജഡ്ജിയുടെ പ്രസ്താവനയെക്കുറിച്ചറിഞ്ഞ ശ്രീനിന്റെ കുടുംബം ഞെട്ടിയിരിക്കുകയാണ്.
ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിംലൈന്‍ ശ്രീനിനെതിരെ ആരോപണമുന്നയിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ, ഭാര്യ ആനിയുടെ മരണത്തില്‍ പങ്കുണ്ടെന്നകാര്യം ആവര്‍ത്തിച്ച് നിഷേധിക്കുന്ന ശ്രീന്‍ ദിവാനിതന്നെയാണ് ഈ ക്രൂരകൃത്യം ചെയ്തത്. അറസ്റ്റുവാറണ്ട് പുറത്തുവിട്ട രാജ്യത്തില്‍ നിന്നും ഒളിച്ചോടിയ ദിവാനി ഒരു ഭീരുവാണ്.
വിചാരണയ്ക്കായി ശ്രീനെ സൗത്ത് ആഫ്രിക്കയ്ക്ക് കൈമാറേണ്ടതുണ്ട്. ഇത് തടയാനായി ശ്രീനിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നതിനിടയിലാണ് ജഡ്ജിയുടെ ഈ പരാമര്‍ശം.
ജഡ്ജി പരസ്യമായി ഈ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ നീതിപൂര്‍വ്വമായ ഒരു വിചാരണ ദിവാനിക്ക് ലഭിക്കുമോ എന്ന സംശയമാണ് അഭിഭാഷകരില്‍ നിന്നുമുയരുന്നത്.
കഴിഞ്ഞ നവംബറില്‍ കേപ് ടൗണില്‍വച്ചാണ് 28 കാരിയായ ആനി കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല