നാലുപാടുനിന്നുമുള്ള പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ സീതയുടെ വേഷത്തില്‍ നയന്‍താരയെത്തുന്നു. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലാണ് നയന്‍താര സീതാദേവിയുടെ വേഷത്തില്‍ എത്തുന്നത്.
നേരത്തേ പ്രഭുദേവയുമായുള്ള നയന്‍താരയുടെ ബന്ധത്തിനെതിരെ പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് രംഗത്തെത്തിയപ്പോള്‍ നയന്‍താരയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധപ്രകനടങ്ങള്‍ നടന്നിരുന്നു.
ആ സമയത്ത് തന്നെയായിരുന്നു നയന്‍താര സീതയായി അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നത്. എന്നാല്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന നയന്‍താരയ്ക്ക് സീതയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലെന്ന് കാണിച്ച് സ്ത്രീകള്‍ തന്നെ രംഗത്തെത്തിയിരുന്നു.
ഇതെത്തുടര്‍ന്ന് നയന്‍സിന് ആ റോള്‍ നഷ്ടപ്പെട്ടേയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു. പക്ഷേ ഒടുക്കം ആ ഭാഗ്യം നയന്‍സിനൊപ്പം തന്നെ നില്‍ക്കുകയായിരുന്നു. ശ്രീരാമരാജ്യത്തിന്റെ ഷൂട്ടിങ് ഏതാണ്ട് അവസാനഘട്ടത്തിലാണ് ജൂണ്‍ 29ന് ഷൂട്ടിങ് തീരുമെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ നയന്‍താര കരാറില്‍ ഒപ്പുവച്ചിരിക്കുന്ന ഏക ചിത്രം ഇതാണ്. ഇതൊരു പക്ഷേ നയന്‍സ് അഭിനയിക്കുന്ന അവസാനത്തെ സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈ അവസാനത്തോടെ നയന്‍സ്-പ്രഭുദേവ കല്യാണം നടക്കുമെന്നും അതോടെ നയന്‍താര അഭിനയം നിര്‍ത്തുമെന്നുമാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല