ലണ്ടന്‍: ശ്വാസകോശ ക്യാന്‍സര്‍ കണ്ടെത്തുന്നതിനായും തടയുന്നതിനായും ദേശീയതലത്തില്‍ സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നത് ഏറെ ഉപകാരപ്പെടുമെന്ന് റിപ്പോര്‍ട്ട്.
നേരത്തേ പരിശോധന നടത്തുകയാണെങ്കില്‍ ശ്വാസകോശ ക്യാന്‍സര്‍ വരാനുള്ള സാധ്യത 20 ശതമാനം തടയാനാകുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ആരോഗ്യമന്ത്രാലയത്തിന്റെ സഹായത്തോടെ 4000ത്തിലധികം രോഗികളില്‍ ഇത്തരത്തില്‍ സ്‌ക്രീനിംഗ് നടത്താന്‍ തീരുമാനമായിട്ടുണ്ട്.
ശ്വാസകോശ ക്യാന്‍സര്‍ മൂലം ധാരാളം പേര്‍ മരിക്കുന്നുണ്ടെങ്കിലും ഇതിന് ഫലപ്രദമായ ചികിത്സയോ പ്രതിരോധ നടപടികളോ ഒന്നും തന്നെ ഉണ്ടാകാറില്ല. ഓരോ വര്‍ഷവും 41,000 ആളുകള്‍ ശ്വാസകോശ ക്യാന്‍സറിന് ചികിത്സ തേടാറുണ്ട്. 35,000 ആളുകള്‍ ഓരോ വര്‍ഷവും ഇതേ രോഗത്തെത്തുടര്‍ന്ന് മരിക്കാറുണ്ടെന്നാണ് കണക്ക്.
50 വയസിനും 75 വയസിനും ഇടയിലുള്ളവര്‍ക്കാണ് ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയേറെയെന്ന് എന്‍.എച്ച്.എസിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു. രോഗം മൂര്‍ധന്യത്തിലെത്തുമ്പോഴാണ് പലരും ഡോക്ടര്‍മാരെ സമീപിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല