തിരുവനന്തപുരം: നടി ശ്വേതാമേനോന്റെ വിവാഹം ഈമാസം 18ന് മലപ്പുറം വളാഞ്ചേരിയിലെ അച്ഛന്റെ തറവാട്ടില്‍ വച്ച് നടക്കും. സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശ്രീവത്സന്‍ മേനോനാണ് വരന്‍.
വിവാഹം നടക്കണമെങ്കില്‍ ജാതകപ്പൊരുത്തം കൂടിയേ തീരൂവെന്ന് ശ്വേതയ്ക്കും പ്രതിശ്രുതവരനും നിര്‍ബന്ധമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കുറച്ചുദിവസം മുമ്പ് ജാതകപ്പൊരുത്തം നോക്കി. നല്ല പൊരുത്തമുള്ള ജാതകം. പിന്നെ വിവാഹ തീയ്യതി നിശ്ചയിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ.
ജൂണ്‍ 18ന് രാവിലെ 10മണിക്കാണ് മുഹൂര്‍ത്തം. അച്ഛന്‍ നാരായണന്‍കുട്ടി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതാണ് വിവാഹ തീയ്യതി നിശ്ചയിക്കാന്‍ വൈകിയത്. വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. ഇക്കാര്യം ഇരു വീട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കായി വിരുന്നുസത്കാരം നടത്തും.
അത് എന്നാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ശ്വേത പറഞ്ഞു. കഴിഞ്ഞമാസം 18ന് ശ്വേതയുടെ വിവാഹം നടക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ ഒരു സ്‌റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് ശ്വേത അമേരിക്കയിലായിരുന്നു. തന്റെ അച്ഛന്‍ ആശുപത്രിയിലായിരുന്ന സമയത്ത് താന്‍ വിവാഹം കഴിക്കില്ലെന്നും വിവാഹ തീയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ശ്വേത പിന്നീട് വ്യക്തമാക്കിയിരുന്നു.
മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്വേതയെ വിവാഹം കഴിക്കാന്‍ പോകുന്ന ശ്രീവത്സന്‍ മേനോന്‍. ശ്രീവത്സനുമായി കടുത്ത പ്രണയമൊന്നും ഇല്ലായിരുന്നുവെങ്കിലും സുഹൃത്തുക്കള്‍ എന്നതിനപ്പുറത്തേക്ക് പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നെന്നും ശ്വേത പറഞ്ഞു. വിവാഹം കഴിഞ്ഞാലും അഭിയനത്തോട് വിടപറയില്ലെന്നാണ് നടി പറയുന്നത്.
നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ വിവാഹ ശേഷവും അഭിനയിക്കും- ശ്വേത വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല