ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന വനിതാ കായികതാരമെന്ന ബഹുമതി തുടര്‍ച്ചയായ ഏഴാം വര്‍ഷവും റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവക്ക് സ്വന്തം. ഫോര്‍ബ്‌സ് മാസിക പുറത്ത്‌വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായത്.
112 കോടിയോളം രൂപയാണ് വനിതാ ടെന്നീസിലെ വെള്ളിപ്പറവയായ ഷറപ്പോവയുടെ വരുമാനം.രണ്ടാം സ്ഥാനത്തുള്ള ടെന്നീസ് വനിതാ വിഭാഗം ഒന്നാം നമ്പര്‍ താരം ഡന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാക്കിയുടെ ഇരട്ടിയാണ് ഷറപ്പോവയുടെ വരുമാനം. പട്ടികയില്‍ ഇടംപിടിച്ച ആദ്യ ഒന്‍പത് വനിതാ താരങ്ങളില്‍ ഏഴു പേരും ടെന്നീസ് താരങ്ങളാണ്.
അമേരിക്കന്‍ റേസിംഗ് െ്രെഡവര്‍ ഡാനിക പാട്രിക് ആണ് മൂന്നാം സ്ഥാനത്ത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, കിം ക്ലിസ്‌റ്റേഴ്‌സ്, സെറീന വില്യംസ് എന്നിവരാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ ഏഷ്യക്കാരിയെന്ന അപൂര്‍വ്വ നേട്ടത്തിനുടമയായ ചൈനീസ് താരം ലി നാ പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. സെര്‍ബിയയുടെ അന്നാ ഇവാനേവിച്ചാണ് ഒന്‍പതാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല