ഷവോമി റെഡ് മീ 2 ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ഓണ്‍ലൈല്‍ മൊബൈല്‍ കടകളില്‍ മികച്ച പ്രതികരണമാണ് ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 6,999 ഇന്ത്യന്‍ രൂപയാണ് വില.
റെഡ് മീ 1 എസ് ഇറക്കി ഒരാഴ്ചയ്ക്കുള്ളിലാണ് റെഡ് മീ 2 വുമായി ഷവോമിയുടെ വരവ്. റെഡ് മീ 1 എസില്‍ നിന്ന് ചില മാറ്റങ്ങളും റെഡ് മീ 2 വില്‍ ഷവോമി അവതരിപ്പിക്കുന്നു. 4 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഇരട്ട സിം ഇടാന്‍ കഴിയുന്ന ഗാഡ്ജറ്റാണ് റെഡ് മീ രണ്ടിന്റെ പ്രധാന സവിശേഷത.
നേരത്തെ റെഡ് മീ 1 എസ് മോഡലിന് 3ജി സപ്പോര്‍ട്ട് ഇല്ലാതിരുന്നത് വില്‍പ്പനയെ ബാധിച്ചു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 4.7 ഇഞ്ചാണ് ഫോണിന്റെ എച്ച്.ഡി സ്‌ക്രീന്‍ വലിപ്പം. 720 പിക്‌സല്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. എട്ട് മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും മുന്‍ ക്യാമറയും ഊണ്ട് ഷവോമി രെഡ് മീ രണ്ടിന്.
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. ഒപ്പം അതിന് ഷവോമി കസ്റ്റമറൈസേഷനുമുണ്ട്. 2,200 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 11 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഷവോമിയുടെ പ്രധാന എതിരാളിയായ മോട്ടോ ഇ 2 വിപണിയില്‍ എത്തിയതിന് തൊട്ടു പിന്നാലെയാണ് ഷവോമി റെഡ് മീ 2 ഇറക്കുന്നതെന്നത് ശ്രദ്ധേയമാണ്. വിലയും മോട്ടോ ഇ 2 ന്റേതു തന്നെ. അതായത് മോട്ടോ ഇ യുടെ വിലയ്ക്ക് ഒരു 4 ജി ഫോണ്‍ ലഭ്യമാക്കി കടുത്ത മത്സരത്തിനാണ് ഷവോമി ഒരുങ്ങുന്നതെന്ന് വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല