ഒന്നര പതിറ്റാണ്ടിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും കൂട്ടുകൂടുന്നു. നായകന്മാരായി തീ പാറുന്ന ഡയലോഗുകള്‍ക്കൊപ്പ മമ്മൂട്ടിയും സുരേഷ് ഗോപിയും. തങ്ങളുടെ കിംഗ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം എല്ലാ അര്‍ഥത്തിലും ആറ്റംബോംബായിരിക്കുമെന്ന് സംവിധായകന്‍ ഷാജി കൈലാസ്.
പതിനഞ്ച് വര്‍ഷം ഞങ്ങളൊന്നിച്ച് ഒരു സിനിമയും നടന്നില്ല. രണ്‍ജിയുടെ തിരക്കുകള്‍ കാരണമാണ് നടക്കാതെ പോയത് . നമ്മുടെ കളക്ടറെ വീണ്ടും അവതരിപ്പിക്കാം എന്ന രണ്‍ജി പണിക്കരുടെ ഉറപ്പാണ് ഇപ്പോള്‍ ഷാജി കൈലാസിന് ആവേശമായത്.
കിംഗ് ആന്റ ദ കമ്മീഷണറില്‍ മമ്മൂട്ടിയും സുരേഷ്‌ഗോപിയും നായകന്‍മാരാകുന്നു. മമ്മൂട്ടി ജില്ലാ കളക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ്. സുരേഷ്‌ഗോപി സിറ്റി പൊലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് എന്നീ കഥാപാത്രങ്ങളെ യാണ് അവതരിപ്പിക്കുന്നത്.
പരസ്പരം കണ്ടാല്‍ കടിച്ചുകീറുന്ന സൗഹൃദം- ഇതാണ് കഥാപാത്രങ്ങളെക്കുറിച്ച് രണ്‍ജി പണിക്കര്‍ പറഞ്ഞത്.
തീ പാറുന്ന ഡയലോഗുകളാല്‍ പരസ്പരം ആക്രമിച്ച് ഭരത്ചന്ദ്രനും ജോസഫ് അലക്‌സും ഏറ്റുമുട്ടുമ്പോള്‍ ബോക്‌സോഫീസില്‍ വീണ്ടും ഷാജി കൈലാസിന്റെ കാലം ഉദിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കിംഗ് ആന്റ് ദ കമ്മീഷണര്‍ മമ്മൂട്ടിയുടെ പ്ലേ ഹൗസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല