1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2015

സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വഴിയോര കച്ചവടക്കാരെ തുരത്താന്‍ നഗരസഭയുടെ വലവീശല്‍, വില്‍പ്പന സാധനങ്ങള്‍ പിടിച്ചെടുത്തു. ഉപയോഗിച്ച വസ്തുക്കളും വിവിധതരം ഭക്ഷണ സാധനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കൂട്ടിയിട്ടു വില്‍പ്പന്‍ നടത്തുന്ന വഴിയോര കച്ചവടക്കാരാണ് പിടിയിലായത്.

30 നഗരസഭാ ഉദ്യോഗസ്ഥരും 20 തൊഴിലാളികളുമടങ്ങുന്ന സംഘം പരിശോധന നടത്തി സാധനങ്ങള്‍ പിടിച്ചെടുത്തു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, പഴംപച്ചക്കറികള്‍, സൗന്ദര്യ സംവര്‍ധക വസ്തുക്കള്‍, തലയിണ, വിരിപ്പുകള്‍, പലയിനും ബള്‍ബുകള്‍, ബാറ്ററി, സൗന്ദര്യമത്സ്യങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തവയില്‍ ഏറെയും. ഇലക്‌ട്രോണിക് സാധനങ്ങള്‍ പലതും മോഷ്ടിക്കപ്പെട്ടണാതെന്നും നഗരസഭാ അധികൃതര്‍ സൂചിപ്പിച്ചു.

ഉറവിടം അറിയാത്ത ഉല്‍പന്നങ്ങളാണു ചെറുകിട വരുമാനക്കാരായ തൊഴിലാളികള്‍ക്കു വഴിവാണിഭക്കാര്‍ നല്‍കിയിരുന്നതെന്ന് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ മുനിസിപ്പാലിറ്റിയിലെ ഇന്‍സ്‌പെക്ഷന്‍ ഡയറ്കടര്‍ മുഹമ്മദ് അല്‍കഅ്ബി അറിയിച്ചു. ഭിക്ഷാടനത്തിനു സമാനമായ കച്ചവട ശൈലിയാണു വഴിവാണിഭക്കാരുടേത്. കാല്‍നടയാത്രക്കാരുടെ കൂടെക്കൂടി അവരെ വിലക്കുറവില്‍ വീഴ്ത്തിയാണു വില്‍പ്പന.

വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ എഴുപതു ശതമാനം വിലക്കുറവാണു ഇലക്‌ട്രോണിക് സാധനങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നത്. മോഹിപ്പിക്കുന്ന വിലക്കുറവില്‍ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും സൂത്രത്തില്‍ വില്‍ക്കുകയാണു പതിവ്.

ഇത്തരം വിപണികളില്‍ നിന്ന് വിലകൊടുത്തു വാങ്ങുന്നതില്‍ പലതും വ്യാജമോ കേടായതോ ആയിരിക്കും. അധികനാള്‍ കഴിയുന്നതിനു മുന്‍പു തന്നെ ഉപയോഗശൂന്യമാകുന്ന ഈ സാധനങ്ങള്‍ തിരിച്ചുനല്‍കാനും സാധിക്കാറില്ല. മാത്രമല്ല വഴിയോര കച്ചവടമായതിനാല്‍ ഇവരെ പലപ്പോഴും വീണ്ടും കണ്ടുമുട്ടാനുള്ള സാധ്യതതും കുറവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.