ചാർളി എബ്ദോ വിവാദ കാർട്ടൂണുകൾ പുന:പ്രസിദ്ധീകരിച്ച ഉർദു പത്രം വിറ്റതിന് മുബൈയിൽ രണ്ടു വിതരണക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മുബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അവാധ്നാമ എന്ന പത്രം വിറ്റതാണ് വിതരണക്കാരെ കുടുക്കിയത്.
മുബൈ ബേണ്ടി ബസാർ പ്രദേശത്തുനിന്നുള്ളവരാണ് അറസ്റ്റിലായ രണ്ടു പേരും. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രദേശത്തുള്ള ഒരു മുസ്ലീം പള്ളിയിലെ ഇമാം ഇരുവർക്കുമെതിരെ പരാതി നൽകിയിരുന്നു.
നേരത്തെ പത്രത്തിന്റെ എഡിറ്റർ ഷിറിൻ ദാൽവി കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അറസ്റ്റിലായിരുന്നു. തുടർന്ന് വിൽക്കാനെത്തിച്ച പ്രതികൾ പിൻവലിക്കുകയും ചെയ്തു. അതേ പ്രതികളാണ് അറസ്റ്റിലായ വിതരണക്കാർ വിൽക്കാൻ ശ്രമിച്ചത്.
എന്നാൽ പത്രത്തിന്റെ ഉള്ളടക്കവുമായി നേരിട്ടു ബന്ധമില്ലാത്ത വിതരണക്കാരെ കാർട്ടൂണിന്റെ പേരിൽ അറസ്റ്റ് ചെയ്തത് ചില കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധവും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അറസ്റ്റിലായ ഇരുവരും പാവപ്പെട്ടവരും ഉപജീവനത്തിനായി പത്രവിതരണം നടത്തുന്നവരുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല