ബിനോയി കിഴക്കനടി: സെപ്റ്റംബര്‍ 12 ശനിയാഴ്ച, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വത്തില്‍, ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് നടന്ന സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ പ്രഥമ ക്നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം പ്രഡ്വോജ്ജ്വലമായി. രാവിലെ 9 മണിക്ക് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയോടൊപ്പം ഏഞ്ചല്‍സ് മീറ്റ്, ജൂബിലി ദമ്പതികളെ ആദരിക്കുന്ന ചടങ്ങുകള്‍ എന്നിവ നടന്നു. തുടര്‍ന്ന് പ്രാര്‍ത്ഥനാഗാനത്തോടെ നടന്ന ഉത്ഘാടനസമ്മേളനത്തില്‍, ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. റെവ. ഫാ. തോമസ് മുളവനാല്‍ സ്വാഗതപ്രസംഗവും, മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഉല്ഘാടനപ്രസംഗവും, റെവ. ഫാ. ഫിലിപ് രാമച്ചനാട്ട് ആശംസാപ്രസംഗവും, റെവ. ഫാ. സുനി പടിഞ്ഞാറേക്കര നന്ദിയും പ്രകാശിപ്പിച്ചു. ഈ ആഘോഷകരമായ സമ്മേളനത്തില്‍, റെവ. ഫാ. എബ്രാഹം മുത്തോലത്തിനോടൊപ്പം മദര്‍ സേവ്യര്‍, പ്രോഗ്രാം കോഡിനേറ്റര്‍ റ്റോണി പുല്ലാപ്പള്ളി, ട്രസ്റ്റി കോഡിനേറ്റര്‍മാരായ റ്റിറ്റോ കണ്ടാരപ്പള്ളി, തോമസ് നെടുവാമ്പുഴ, രാജു തൈമാലില്‍, ഡോമി തറയില്‍ എന്നിവര്‍ പങ്കെടുത്തു. അതിനേതുടര്‍ന്ന് യുവജനോല്‍സവം ആരഭിക്കുകയും, വൈകുന്നേരം 4.45 ന് അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് റെവ. ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേത്യുത്വത്തില്‍ ആരാധനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
മൂന്ന് സ്റ്റേജുകളിലായി ഏതാണ്ട് 5 മണിക്കൂര്‍ നീണ്ടുനിന്ന യുവജനോത്സവത്തില്‍, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ കീഴിലുള്ള വിവിധ ഇടവകളുടേയും മിഷനുകളുടേയും കലാകാരന്മാരും, കലാകാരികളും വിവിധങ്ങളായ മത്സരങ്ങളില്‍ പങ്കെടുത്തു.
വൈകുന്നേരം 5.30 ന് നടന്ന സമാപന സമ്മേളനത്തില്‍, റെവ. ഫാ. എബ്രാഹം മുത്തോലത്ത് സ്വാഗതം ആശംസിക്കുകയും, അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് അധ്യക്ഷപ്രസംഗവും, സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഈ സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയും, ഇതിന് 1000 ഡോളര്‍ സ്പോണ്സര് ചെയ്ത മാത്യു & അല്‍ഫോണ്‍സ പൂത്തറ, ജൈബു & ഏലമ്മ കുളങ്ങര, ജോയ് & ഫിന്‍സി നെടിയകാല, ജോസ് & സീനാ എള്ളങ്കയില്‍, കുര്യന് & മോളമ്മ തൊട്ടിച്ചിറ, ഫിലിപ് & ഡോളി പുത്തെന്പുരയില് എന്നിവരേയും, 500 ഡോളര്‍ സ്പോണ്സര് ചെയ്ത ഷാജി & മിനി ഇടാട്ട്, ഷൈനി കുര്യന് നീറ്റുകാട്ട്, തോമസ് & ആന്‍സി ഐക്കരപറമ്പില്‍, ജോണ്‍ & ലിറ്റി പാട്ടപതി, ജോസ് & മേരി പിണര്‍ക്കയില്‍, ജൈമോന്‍ & ഷൈനി നന്ദികാട്ട്, എന്നിവരേയും, 250 ഡോളര്‍ സ്പോണ്സര് ചെയ്ത ഡോ. സിജു & മാഗ്ഗി, റ്റിറ്റോ & ഷേര്‍ലി കണ്ടാരപ്പള്ളി, തമ്പി & നീതാ ചെമ്മാച്ചേല്‍, സണ്ണി & മോളി മുത്തോലം, കുര്യന് & ഏലമ്മ നെല്ലാമറ്റം, രാജന് & എത്സി കല്ലടാന്തിയില്‍, സിറിയക് കൂവക്കാട്, ജോര്‍ജ്ജ് & ലിസ്സി തോട്ടപ്പുറം, എന്നിവരെ ആദരിക്കുകയും ചെയ്തു. ക്യത്യസമയത്ത് തുടങ്ങി, ഏതാണ്ട് ക്യത്യസമയത്ത് അവസാനിക്കുകയും ചെയ്ത്, ഏറ്റവും മനോഹരമായ ഈ സമാപനസമ്മേളനത്തില്‍, മോണ്‍. റെവ. ഫാ. തോമസ് മുളവനാല്‍, റെവ. ഫാ. ഫിലിപ് രാമച്ചനാട്ട്, റെവ. ഫാ. സുനി പടിഞ്ഞാറേക്കര, റ്റോണി പുല്ലാപ്പള്ളി, കെ. സി. സ്. പ്രസിഡന്റ് ബഹുമാനപ്പെട്ട ജോസ് കണിയാലി, കോമ്പറ്റീഷന് കണ്‍വീനര്‍ ജൊസ്സീനാ ചെരുവില്‍, എന്റെര്റ്റൈന്മെന്റ് കണ്‍വീനര്‍ മേരി ആലുങ്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിനോയ് കിഴക്കനടി, ലിറ്റര്‍ജി കണ്‍വീനര്‍ സജി മാലിതുരുത്തേല്‍, പ്രോഗ്രാം കണ്‍വീനര്‍ തമ്പി ചാഴികാട്ട്, ഫൈനാന്‍സ് കണ്‍വീനര്‍ സാനു കളപ്പുര, ഫുഡ് കണ്‍വീനര്‍ മത്തിയാസ് പുല്ലാപ്പള്ളി, ഏഞ്ചല്‍സ് മീറ്റ് കണ്‍വീനര്‍ ബിനു എടകര എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ ഇടവകളുടേയും മിഷനുകളുടേയും ആഭിമുഖ്യത്തില്‍ 2 മണീക്കൂര്‍ നീണ്ടുനില്കുന്ന കലാസന്ധ്യയും, തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. അത്യുജ്വലമായ ഈ ബൈബിള്‍ കലോത്സവം മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്പുരയില്, റ്റിറ്റോ കണ്ടാരപ്പള്ളി, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ബിനോയ് പൂത്തുറയില്‍, മനോജ് വഞ്ചിയില്‍ എന്നിവര്‍ നേത്യുത്വം നല്കി. മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘാടനാ പാടവം കൊണ്ടും, കലാമൂല്യമുള്ള അവതരണ ശൈലികൊണ്ടും, ഈ യുവജനോത്സവം ഏറെ നിലവാരം പുലര്‍ത്തിയെന്ന് ഏവരും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല