ബിനോയി കിഴക്കനടി: ഓഗസ്റ്റ് 13 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ സഹപാ!ഠിയും, പുനലൂര്‍ രൂപധ്യക്ഷനുമായ റൈറ്റ് റെവ. ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന് ഊഷ്മളമായ സ്വീകരണം നല്‍കി. ഫാ. എബ്രാഹം മുത്തോലത്തിനോടൊപ്പം, എക്‌സിക്കുട്ടീവാംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍, സണ്ണി മുത്തോലം, ബിനോയ് കിഴക്കനടി, മറ്റ് ഇടവകാംഗങ്ങളെന്നിവര്‍ ചേര്‍ന്നാണ് ബൊക്കെ നല്‍കി സ്വീകരിച്ചത്.
ഫൊറോനാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുത്തവരെ അനുമോദിക്കുകയും, സെപ്റ്റംബര്‍ മാസം ജന്മദിനവും, വിവാഹവാര്‍ഷികവും ആഹോഷിക്കുന്നവരേയും റൈറ്റ് റെവ. ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഫാ. എബ്രാഹം മുത്തോലത്തിന്റെ ആശംസാപ്രസംഗത്തില്‍, ആലുവാ സെമിനാരിയില്‍, സീറോ മലബാര്‍, മലങ്കര, ലാറ്റിന്‍ എന്നീ റീത്തിലുള്ളവരുമായി ഒന്നിച്ചു പഠിച്ചതുവഴി മറ്റ് റീത്തുകളേപ്പറ്റി കൂടുതല്‍ അറിയുവാന്‍ ഇടയായതും, തന്റെ ജൂനിയര്‍ ആയിപഠിച്ച റൈറ്റ് റെവ. ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തനേപ്പറ്റിയും, ബിഷപ്പ് ആയതിനുശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയേപ്പറ്റിയും, പിതാവിന്റെ അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള പ്രഥമസന്ദര്‍ശനത്തില്‍, നമ്മുടെ ഇടവക സന്ദര്‍ശിച്ചത് അനുഗ്രഹപ്രഥമായിരുന്നുവെന്നും അനുസ്മരിപ്പിച്ചു. സില്‍വെസ്റ്റര്‍ പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തില്‍, മുത്തോലത്തച്ചനെ 1975 മുതല്‍ അറിയാമെന്നും, പഠിക്കുന്ന കാലത്തുതന്നെ, നിങ്ങള്‍ക്കും നേതാവാകാം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവും, ചിന്ദകനും, സ്‌പോര്‍സ്‌മെനും, പ്രചോതനം നല്‍കുന്ന നല്ല കൂട്ടുകാരനും അയിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു, ക്‌നാനായ സമുദായത്തിന്റെ തനിമയേപ്പറ്റിയും, തനിമയില്‍ അഭിമാനിക്കുന്നതിനൊപ്പം, ക്രിസ്തുവിന് സാക്ഷ്യം നല്‍കണമെന്നും, ക്രൈസ്തവദര്‍ശനമുണ്ടാകണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. മുത്തോലത്തച്ചനെ കണ്ട് സൌഹ്യുദം പുതുക്കുവാനും, ഈ ഫൊറോനായില്‍ തന്നെ സ്വീകരിച്ചതിനും മാര്‍ പൊന്നുമുത്തന്‍ പിതാവ് നന്ദി പറയുകയും, മുത്തോലത്തച്ചന്റെ നേത്യുത്വത്തില്‍, ഫൊറോനക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകട്ടേയെന്ന് ആശംസിക്കുകയും ചെയ്തു. ഇടവകയുടെ ദശാബ്ദിവര്‍ഷത്തില്‍, പിതാവ് ഫൊറോനാ സന്ദര്‍ശിക്കുകയും, അനുഗ്രഹപ്രഭാഷണം നല്‍കിയതിനും, പ്രാര്‍ത്ഥിച്ചതിനും ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ പ്രത്യേകം കൃതജ്ഞത പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല