ബിനോയി സ്റ്റീഫന്‍: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. സെപ്‌റ്റെംബര്‍ 27 ഞായറാഴ്ച രാവിലെ 9.45 ന് റെവ. ഫാ. ജോസെഫ് കല്ലടാന്തിയിലിന്റെ കാര്‍മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
സെന്റ് വിന്‍സെന്റ് ഡി പോള്‍ തന്റെ ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതുപോലെ നമ്മളും മറ്റുള്ളവരെ സഹായിച്ച് കൂടുതല്‍ അനുഗ്രഹം പ്രാപിക്കണമെന്ന്, തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട കല്ലടാന്തിയിലച്ചന്‍ വിശദീകരിച്ചു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയംഗങ്ങളായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട കല്ലടാന്തിയിലച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി യോഗത്തില്‍, പ്രാരംഭപ്രാര്‍ത്ഥന, ബൈബിള്‍ വായിച്ചു ധ്യാനിക്കുക, എന്നിവക്കുശേഷം പ്രസിഡന്റ് മാത്യു ഇടിയാലില്‍, ജോസെഫ് കല്ലടാന്തിയിലച്ചന് വിശുദ്ധബലിയര്‍പ്പിച്ചതിനും, നല്ല സന്ദേശത്തിനും നന്ദി പറയുകയും, യോഗത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പുതിയ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ജൈയ്‌മോന്‍ പടിഞ്ഞാറേലിനെ അഭിനന്ദിക്കുകയും, തിരുന്നാളിന് നേര്‍ച്ച അപ്പം കൊണ്ടുവന്ന മുന്‍ പ്രസിഡന്റ് സണ്ണി മൂക്കേട്ടിന് നന്ദി പറയുകയും ചെയ്തു. അതിനുശേഷം സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോര്‍ട്ട് വായിച്ചു പാസ്സാക്കി. തുടര്‍ന്ന് ഭാരവാഹികളായ തങ്കമ്മ നെടിയകാലായില്‍ (ജോയ്ന്റ് സെക്രട്ടറി), കുര്യന്‍ നെല്ലാമറ്റം (ട്രഷറര്‍) എന്നിവര്‍ക്കും, പഴയ ഭാരവാഹികള്‍ക്കും, ഈ തിരുന്നാള്‍ ഭംഗിയായി ആഘോഷിക്കുവാന്‍ സഹായിച്ച എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ബിനോയി കിഴക്കനടി നന്ദി പറയുകയും, സമാപനപ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല