ബിനോയി സ്റ്റീഫന്‍ കിഴക്കനടി: ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു. മുന്നൂറോളം വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദൈവാലയത്തിന്റെ അള്‍ത്താരക്കു മുന്‍പില്‍ ഭക്തിപുരസരം അണിനിരന്നപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ പ്രതീതി ഉളവാക്കി. ഈ വര്‍ഷത്തെ പ്രത്യേകത, ഓരോ ക്ലാസിനു വേണ്ടി അവരുടെ അധ്യാപകര്‍ തെരഞ്ഞെടുത്ത വിശുദ്ധര്‍, കുട്ടികളായിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗം പൂകിയ പുണ്യാളന്മാരും, പുണ്യവതികളും ആയിരുന്നു എന്നുള്ളതാണ്. വിശുദ്ധ ബലിയര്‍പ്പണത്തിന്റെ ആരംഭത്തില്‍, സകല വിശുദ്ധരുടേയും മധ്യസ്ഥപ്രാര്‍ത്ഥന ഗാനത്തോടൊപ്പം, എല്ലാ കുട്ടികളും, അവരുടെ ജ്‌നാന സ്‌നാന വിശുദ്ധരുടെ വേഷവിതാനത്തില്‍ അള്‍ത്താരയിലേക്ക് വരികയും, ഓരോ ക്ലാസ്സിലേയും വിദ്യാര്‍ത്ഥികള്‍ അവരവരുടെ ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധനെ അവതരിപ്പിക്കുകയും, തിരഞ്ഞെടുത്ത പ്രതിനിധി വിശുദ്ധനേപ്പറ്റി വിശദീകരിക്കുകയുമുണ്ടായത് ഏറ്റവും വിജ്‌നാനപ്രദമായിരുന്നു. ഏറ്റവും മനോഹരമായ ഈ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്, ഡി. ര്‍. ഇ. റ്റോമി കുന്നശ്ശേരിയും, അസ്സി. ഡി. ര്‍. ഇ. റ്റീന നെടുവാമ്പുഴയും, മറ്റ് മതാദ്ധ്യാപകരുമാണ്. ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഇതിന് നേത്യുത്വം കൊടുത്തവരേയും, മതാദ്ധ്യാപകരേയും, കുട്ടികളേയും, അവരുടെ മാതാപിതാക്കളേയും അനുമോദിക്കുകയും, അഭിനന്ദിക്കുകയുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല